ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

പ്രതികൂല ഘടകങ്ങള്‍; ജാഗ്രത അനിവാര്യം

മുംബൈ: ഫെഡ് റിസര്‍വ് ധനനയ മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചു,ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റ നിരീക്ഷിക്കുന്നു. വിപണി തകര്‍ച്ച വിലയിരുത്തുകയായിരുന്നു അദ്ദേഹം. പലിശ നിരക്ക് വര്‍ധന നേരിട്ട് ബാധിക്കുന്ന ഐടി മേഖലയാണ് കനത്ത തിരിച്ചടി നേരിടുന്നത്.

ചൊവ്വാഴ്ച, 50-ഓളം പ്രമുഖ കമ്പനികള്‍ ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്.ഇത് വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും.ദീര്‍ഘകാല കാഴ്ചപ്പാട് നിലനിര്‍ത്തുന്നതും മികച്ച നിക്ഷേപ ത്വങ്ങള്‍ പാലിക്കുന്നതുമാണ് ഈ അവസരത്തില്‍ ഗുണം ചെയ്യുക.

ജാഗ്രതയാണ് അതില്‍ പ്രധാനം.നിഫ്റ്റി 19550-19500 ലെവലില്‍ സപ്പോര്‍ട്ട് തേടുമ്പോള്‍ 19800 ലെവലിലാണ് , മെഹ്‌റ പിന്തുണ പ്രതീക്ഷിക്കുന്നത്.എഫ്പിഐ ഒഴുക്ക് മന്ദഗതിയിലായതായി ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ വികെ വിജയകുമാര്‍ പറയുന്നു.

എഫ്പിഐകള്‍ 2081 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.ഡോളര്‍ സൂചിക ശക്തിവീണ്ടെടുത്തതാണ് കാരണം. 99 ല്‍ നിന്ന് സൂചിക 101.4 ലേക്ക് ഉയര്‍ന്നിരുന്നു.

ഡോളര്‍ ഉയരുന്നതും എഫ്പിഐ വരവ് കുറയുന്നതും കണക്കിലെടുക്കുമ്പോള്‍ 20,000 ലെവല്‍ നിഫ്റ്റിയെ സംബന്ധിച്ച്‌ ബാലികേറാ മലയാണ്. പ്രത്യേകിച്ചും ഹ്രസ്വകാലത്തില്‍. ബ്രെന്റ് ക്രൂഡ് 82 ഡോളറിലേക്ക് ഉയര്‍ന്നതും ഇന്ത്യയെ സംബന്ധിച്ച് ഭീഷണിയാണ്, വിജയകുമാര്‍ അറിയിച്ചു.

X
Top