ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆

നൈക 23% ഇടിയാന്‍ സാധ്യതയെന്ന്‌ മക്വാറി

ആഗോള ബ്രോക്കറേജ്‌ സ്ഥാപനമായ മക്വാറി ഇ-റീട്ടെയിലര്‍ ആയ നൈകയെ കുറിച്ചുള്ള ആദ്യത്തെ വിശകലനം പുറത്തുവിട്ടു. ഓഹരി വില 115 രൂപയിലേക്ക്‌ ഇടിയാന്‍ സാധ്യതയുണ്ടെന്നാണ്‌ മക്വാറിയുടെ നിഗമനം.

മക്വാറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ നൈകയുടെ ഓഹരി വില ഇന്നലെ രണ്ട്‌ ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്‌ച 149.75 രൂപയ്‌ക്ക്‌ ക്ലോസ്‌ ചെയ്‌ത നൈക ഇന്നലെ 145.60 രൂപ വരെ ഇടിഞ്ഞു.

വിവിധ ബ്രോക്കറേജുകള്‍ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വിലയില്‍ ഏറ്റവും താഴെയാണ്‌ മക്വാറി ലക്ഷ്യമാക്കുന്ന വില.

സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ ബിസിനസില്‍ നൈക റിസ്‌ക്‌ നേരിടുന്നുവെന്നാണ്‌ മക്വാറിയുടെ നിഗമനം. ചെറിയ പട്ടണങ്ങളിലും ഓഫ്‌ലൈന്‍ വിഭാഗത്തിലുമാണ്‌ വളര്‍ച്ചയുള്ളത്‌.

അതേസമയം റിലയന്‍സ്‌ റീട്ടെയില്‍ (ടിറ), ടാറ്റാ ക്ലിക്‌ തുടങ്ങിയവയുടെ വരവ്‌ നൈകയ്‌ക്ക്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.

നിലവില്‍ തന്നെ ശക്തമായ മത്സരമാണ്‌ നൈക നേരിടുന്നത്‌.

X
Top