Alt Image
വിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നുഇന്ത്യയുടെ മൊത്ത വ്യാപാരം 1.8 ട്രില്യണ്‍ ഡോളറിലെത്തും

ആഡംബര ബ്രാന്‍ഡുകള്‍ വിപുലീകരണത്തില്‍

രാജ്യത്തെ മുന്‍നിര നഗരങ്ങളിലേക്ക് ആഡംബര ബ്രാന്‍ഡുകള്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലക്ഷ്വറി ബ്രാന്‍ഡുകള്‍ നഗരത്തിലെ തെരുവോരങ്ങളില്‍ പാട്ടത്തിന് സ്ഥലം കണ്ടെത്തിയത് 100 ശതമാനമാണ്. 200 ശതമാനത്തോടെ മാളുകളാണ് രണ്ടാമത്തെ ലക്ഷ്വറി റിയല്‍റ്റി വിഭാഗം.

ആഡംബര ബ്രാന്‍ഡുകള്‍ ഹൈ സ്ട്രീറ്റ് സ്‌റ്റോറുകളില്‍ മൂന്ന് ലക്ഷം ചതുരശ്ര അടിയോളം പാട്ടത്തിനെടുത്തിട്ടുണ്ട്. എന്നാല്‍ മാളുകളിലെ സ്‌പേസ് 240,000 ചതുരശ്ര അടിയാണ്. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും ഇന്ത്യയുടെ പ്രശസ്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് അന്താരാഷ്ട്ര എക്‌സ്‌പോഷറും ലക്ഷ്വറി റീട്ടെയ്ല്‍ വില്‍പ്പനയുടേയും ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ആഡംബര ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ വഴികള്‍ കണ്ടെത്തുകയാണ് പ്രമുഖ ബ്രാന്‍ഡുകള്‍. 2023 ലെ മൊത്തത്തിലുള്ള ആഡംബര റീട്ടെയില്‍ ലീസിംഗില്‍ ഹൈ സ്ട്രീറ്റുകള്‍ 45 ശതമാനം വിഹിതം നേടിയപ്പോള്‍, മാളുകളിലെ ആഡംബര ബ്രാന്‍ഡുകളുടെ സ്റ്റോറുകള്‍ 40 ശതമാനമാണ്.

അന്താരാഷ്ട്ര ആഡംബര ഫാഷനുകള്‍,വാച്ചുകള്‍, ജ്വല്ലറി ബ്രാന്‍ഡുകള്‍ എന്നിവയാണ് ഇന്ത്യന്‍ വിപണി വിപുലീകരണം നടത്തുന്നത്. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ ലീസ് സ്‌പേസിന് ഡിമാന്റ് കൂടുതല്‍.

X
Top