ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഹാർഡ്‌വെയർ രംഗത്തേക്ക് ഓപ്പൺഎഐ

ർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിപ്ലവമായ ചാറ്റ്ജിപിറ്റിക്ക് പിന്നാലെ ഹാർഡ്‌വെയർ ലോകത്തും സാമ്രാജ്യം സ്ഥാപിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നു. ഉപയോക്താക്കളുമായി മനുഷ്യനെപ്പോലെ സ്വാഭാവികമായി ആശയവിനിമയം നടത്താൻ കഴിയുന്ന ആദ്യത്തെ എഐ സ്മാർട്ട് സ്പീക്കർ കമ്പനി വികസിപ്പിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

മുൻ ആപ്പിൾ ചീഫ് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺഎഐ തങ്ങളുടെ ആദ്യ സ്വന്തം ഹാർഡ്‌വെയർ ഉൽപ്പന്നത്തിന് രൂപം നൽകുന്നത്. ഡിസ്‌പ്ലേ ഇല്ലാത്ത, എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന പോർട്ടബിൾ സ്മാർട്ട് സ്പീക്കറായിരിക്കും ഇതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിലുള്ള ആമസോൺ എക്കോ, ഗൂഗിൾ നെസ്റ്റ് പോലുള്ള സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഉപകരണത്തിൽ ഡിസ്‌പ്ലേ ഉണ്ടാകില്ല. എന്നാൽ ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ക്യാമറയും നൂതന സെൻസറുകളും ഇതിലുണ്ടാകും.

ഉപയോക്താവ് ഏത് സാഹചര്യത്തിലാണ് സംസാരിക്കുന്നത് എന്ന് മനസിലാക്കി മറുപടി നൽകാൻ ഈ സംവിധാനം സഹായിക്കും. വൈദ്യുതി കണക്ഷൻ ഇല്ലാതെ തന്നെ പ്രവർത്തിക്കാൻ റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഇതിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.

വെറുമൊരു സ്പീക്കർ എന്നതിനപ്പുറം വീടിനുള്ളിൽ ഒരു മികച്ച വ്യക്തിഗത എഐ കൂട്ടാളിയായാണ് ഓപ്പൺഎഐ ഇതിനെ അവതരിപ്പിക്കുന്നത്. ചാറ്റ്ജിപിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സ്പീക്കറിൽ കൂടുതൽ മെച്ചപ്പെടുത്തിയ ചാറ്റ്ജിപിടി ലൈവ് വോയ്‌സ് മോഡ് ലഭ്യമാകും.

സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും സംഗീതം പ്ലേ ചെയ്യാനും മാത്രമല്ല, മനുഷ്യർ തമ്മിൽ സംസാരിക്കുന്നത് പോലെ തടസ്സമില്ലാതെ സംസാരിക്കാനും ഇതിനാകും. ഉപയോക്താവിന്റെ ഇമെയിലുകളും ശീലങ്ങളും വിശകലനം ചെയ്ത് കാര്യങ്ങൾ മുൻകൂട്ടി നിർദ്ദേശിക്കാനും ഇതിന് കഴിവുണ്ടാകും.

എഐ ഹാർഡ്‌വെയർ വിപണിയിൽ ആപ്പിൾ, ആമസോൺ, ഗൂഗിൾ എന്നിവർക്ക് കനത്ത വെല്ലുവിളിയാകാനാണ് ഓപ്പൺഎഐയുടെ നീക്കം. ജോണി ഐവ് സഹസ്ഥാപിച്ച ഐഒ പ്രോഡക്ട്സ് എന്ന സ്റ്റാർട്ടപ്പിനെ 650 കോടി ഡോളറിന് ഏറ്റെടുത്തതിന് പിന്നാലെയാണ് ഓപ്പൺഎഐ ഹാർഡ്‌വെയർ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.

സ്പീക്കറിന് പുറമെ മറ്റ് നാല് ഉപകരണങ്ങൾ കൂടി കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

X
Top