Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ആഗോള തലത്തിൽ 277 ശാഖകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്

കൊച്ചി: സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതീക്ഷയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ആഗോള തലത്തിൽ 277 ബ്രാഞ്ചുകളെന്ന നേട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി പത്ത് ശാഖകൾ കൂടി ഇന്ത്യയിൽ ആരംഭിക്കുന്നു.

കേരളത്തിലെ തിരുവനന്തപുരത്ത് നാലും, ആലപ്പുഴയിൽ ഒരു ശാഖയും, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അഞ്ച് ശാഖകളുമാണ് ആരംഭിച്ചത്.

പത്ത് ബ്രാഞ്ചുകളും ഒരേ സമയം ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് പാറശ്ശാല, ഉച്ചക്കട,വിതുര, മാറനല്ലൂർ; ആലപ്പുഴയിലെ നൂറനാട്, കോയമ്പത്തൂരിലെ വടവള്ളി, എൻ.എസ്.എൻ. പാളയം, കുനിയമുത്തൂർ, രാമനാഥപുരം, കൗണ്ടം പാളയം എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിച്ചത്.

കോയമ്പത്തൂരിൽ ശാഖകൾ ആരംഭിക്കുന്നതോടെ ലുലു ഫിൻസെർവ്വ് തമിഴ്നാട്ടിലെ ബാങ്കിൽ മേഖലയിൽ എത്തുകയും ചെയ്തു, നാല് ശാഖകൾ കൂടി തുറക്കുന്നതോടെ തിരുവനന്തപുരത്ത് ആകെ ഒൻപത് ബ്രാഞ്ചുകളുമായി.

ഇതോടെ ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗിന് 277 ശാഖകളും (11 രാജ്യങ്ങളിലായി), ഇന്ത്യയിൽ ‍43ഉം കേരളത്തിൽ 22ഉം ശാഖകളുമായി.

ഗ്രാമീണ തലത്തിൽ കൂടുതൽ ബ്രാ‍ഞ്ചുകൾ ആരംഭിച്ച് അവിടെ അധിവസിക്കുന്നവരുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഗണ നൽകുകയാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ് ലക്ഷ്യമിടുന്നതെന്ന് എം.ഡി. ശ്രീ. അദീബ് അഹമ്മദ് പറഞ്ഞു.

ഈ ശാഖകളിലൂടെ ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, എം.എസ്.എം.ഇ ലോൺ, കൺസ്യൂമർ ലോൺ എന്നീ സേവനങ്ങൾ ലഭിക്കുമെന്നും ശ്രീ. അദീബ് അഹമ്മദ് അറിയിച്ചു.

X
Top