രാജ്യത്തെ ബിസിനസ് വളര്‍ച്ചയില്‍ ഇടിവ്ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്

വാണിജ്യ സിലണ്ടറിന്റെ വില വീണ്ടും കുറച്ചു; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: വാണിജ്യ സിലണ്ടറിന്റെ വില വീണ്ടും കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.

വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് എൽ.പി.ജി കുറയ്ക്കുന്നത്. വാണിജ്യ എൽ.പി.ജിയുടെ വിലയിൽ അവസാനമായി കുറവ് വരുത്തിയത് ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു.

ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക പാചക വാതക വില അവസാനമായി വർധിപ്പിച്ചത് 2024 മാർച്ച് ഒന്നിനാണ്.

X
Top