പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ഇനി ബിറ്റ് കോയിനും ഇഥെറും സ്വീകരിക്കും

ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻസ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു.

2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച് അറിയിച്ചു. തിയതി പിന്നീടറിയിക്കും.

യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള ഒഴുക്കിൻ്റെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ആദ്യമായി 72,000 ഡോളറും കടന്നു.

സ്വർണത്തിൽ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിൻ പിടിച്ചെടുക്കുമെന്ന് മൈക്രോസ്ട്രാറ്റജി സിഇഒ മൈക്കൽ സെയ്‌ലർ പറഞ്ഞു.

ബിറ്റ്‌കോയിന് സ്വർണത്തിൻ്റെ എല്ലാ മികച്ച ഗുണങ്ങളും ഉണ്ട്, എന്നാൽ അതിൻ്റെ പ്രശ്നങ്ങളൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്ട്രാറ്റജി ഇന്നലെ വീണ്ടും12,000 ബിറ്റ്കോയിൻ വാങ്ങി.

ഇപ്പോൾ അവരുടെ കൈവശം 205,000 ടോക്കണുകളുണ്ട്. മാർക്കറ്റ് ക്യാപ് അനുസരിച്ച് ബിറ്റ്കോയിൻ മികച്ച ആസ്തികളുടെ റാങ്കുകളിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. വെള്ളിയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള വസ്തുവായി ബിറ്റ് കോയിൻ ഇപ്പോൾ മാറി.

X
Top