രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ; 40,000 സാധാരണ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും, മെട്രോ കൂടുതല്‍ നഗരങ്ങളില്‍ ആരംഭിക്കും

ന്യൂഡല്ഹി: അടുത്ത അഞ്ച് വര്ഷം അഭൂതപൂര്വമായ വികസനത്തിന്റെ വര്ഷങ്ങളായിരിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. വരുന്ന സാമ്പത്തിക വര്ഷത്തില് മൂന്ന് റെയില്വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില് ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്ത്തുമെന്നും മെട്രോ റെയില് കൂടുതല് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ചുകൊല്ലത്തില് പി.എം.എ.വൈയിലൂടെ രണ്ടുകോടി വീടുകള് കൂടി നിര്മിച്ചുനല്കും, വ്യോമയാന മേഖലയില് 570 പുതിയ റൂട്ടുകള് സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള് കൂടി നിര്മ്മിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്ക്കുകള് കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില് 55 ലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള് സൃഷ്ടിക്കുമെന്നും ആയുഷ്മാന് ഭാരത് പദ്ധതിയില് ആഷാ വര്ക്കര്മാരെയും അംഗന്വാടി ജീവനക്കാരെയും ഉള്പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര് പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്കുമെന്നും ധനമന്ത്രി പറഞ്ഞു.

ജിഡിപി-ഭരണനിര്വഹണം-വികസനം-പ്രകടനം എന്നിവയില് സര്ക്കാര് ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുതായും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പത്ത് വര്ഷത്തിനിടെ വനിതാ സംരംഭകര്ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചതായും 78 ലക്ഷം തെരുവ് കച്ചവടക്കാര്ക്ക് വായ്പ നല്കിയതായും അവര് പറഞ്ഞു.

ഇതുവരെ സ്കില് ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കള്ക്ക് പരിശീലനം നല്കി മൂവായിരം പുതിയ ഐടിഐകള് സ്ഥാപിച്ചു. ഏഴ് ഐഐടികള്, 16 ഐഐഐടികള്, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു. മാത്രമല്ല, ഏഷ്യന് ഗെയിംസിലും ഏഷ്യന് പാരാ ഗെയിംസിലും എക്കാലത്തെയും ഉയര്ന്ന മെഡല് നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.

X
Top