ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രാജ്യമെമ്പാടും മദ്യത്തിന് വില കൂടുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം രാജ്യമെമ്പാടും മദ്യത്തിന് വില കൂടുന്നു. ജൂലൈയില്‍ ബിയറിന്റെ വില 6.2 ശതമാനവും നാടന്‍ മദ്യത്തിന്റെ വില 4.1 ശതമാനവും വിദേശ മദ്യത്തിന്റേയും വൈനിന്റേയും 3.5 ശതമാനവും തദ്ദേശീയ മദ്യത്തിന്റെ 8.4 ശതമാനവുമാണുയര്‍ന്നത്.

ഇതില്‍ ബിയറിന്റെ നാല് വര്‍ഷത്തേയും നാടന്‍ മദ്യത്തിന്റെ കഴിഞ്ഞ 19 മാസത്തേയും ഉയര്‍ന്ന വിലയാണ്. വേനല്‍ക്കാലത്ത് ബിയറിന്റെ വില ഉയരാറുണ്ടെങ്കിലും കോവിഡിന് ശേഷം ഈ പ്രവണത ശക്തമാണ്.

ഈ വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ബിയറിന്റെ വില വര്‍ദ്ധന 5.2 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായി. ഭക്ഷ്യവില കുറയുന്നതിനാല്‍ അടുക്കള ബജറ്റ് കുറയുമെങ്കിലും വാരാന്ത്യ ബജറ്റ് കൂടുന്ന സാഹചര്യമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top