രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളില്‍ 22.4 ശതമാനം വളർച്ച

കൊച്ചി: ലൈഫ് ഇൻഷ്വറൻസിൽ പുതിയ ബിസിനസ് പ്രീമിയങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.42 ശതമാനം വളര്‍ച്ച നേടി.

കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്ന 31,822.69 കോടിയുടെ ബിസിനസ് പ്രീമിയങ്ങള്‍, 2025 ജൂലൈയില്‍ 38,958.05 കോടിയായി ഉയര്‍ന്നതായി ലൈഫ് ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വര്‍ഷാരംഭം മുതല്‍ മൊത്തം പ്രീമിയം വരുമാനം 9.01 ശതമാനം ഉയര്‍ന്ന് 1,32,502.63 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,21,549.39 കോടി രൂപയായിരുന്നു. വ്യക്തിഗത സിംഗിള്‍ പ്രീമിയം വിഭാഗം ജൂലൈയില്‍ 19.44 ശതമാനം വളര്‍ച്ച നേടി 5,506.81 കോടി രൂപയായി.

വൈടിഡി വളര്‍ച്ച 14.09 ശതമാനമായി. വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയങ്ങള്‍ 9.60 ശതമാനം ഉയര്‍ന്ന് 10,051.05 കോടി രൂപയായിട്ടുണ്ട്.

പുതിയ ഉപയോക്താക്കളിലേക്കുള്ള വ്യാപന ശ്രമങ്ങളും ഡിജിറ്റൈസേഷന്‍ നടപടികളും വളര്‍ച്ചയ്ക്കു പ്രധാന കാരണങ്ങളാണെന്നു വ്യവസായ വിദഗ്ധര്‍ പറയുന്നു.

X
Top