രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

എൽഐസിക്ക് ലാഭം ₹6,334 കോടി

മുംബൈ: പൊതുമേഖലാ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി നടപ്പുവർഷത്തെ ഡിസംബർപാദത്തിൽ 6,334.19 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 234.91 കോടി രൂപയേക്കാൾ വൻ കുതിപ്പാണ് ലാഭത്തിലുണ്ടായത്.

സെപ്തംബർ പാദത്തിൽ 15,952.49 കോടി രൂപയുടെ ലാഭവും എൽ.ഐ.സി നേടിയിരുന്നു. അറ്റ പ്രീമിയം വരുമാനം 97,620 കോടി രൂപയിൽ നിന്ന് 14.5 ശതമാനം വർദ്ധിച്ച് 1.11 ലക്ഷം കോടി രൂപയായി. ആദ്യവർഷ പ്രീമിയം അഥവാ പുത്തൻ പ്രീമിയം വരുമാനം 8,748.55 കോടി രൂപയിൽ നിന്ന് 9,724.71 കോടി രൂപയിലെത്തി.

നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 84,889 കോടി രൂപയാണ്. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇത് 76,574.24 കോടി രൂപയായിരുന്നു.

നടപ്പുവർഷത്തെ ആദ്യ 9 മാസക്കാലയളവിൽ (ഏപ്രിൽ-ഡിസംബർ) എൽ.ഐ.സിയുടെ മൊത്തം പ്രീമിയം വരുമാനം 20.65 ശതമാനം മുന്നേറി 3.42 ലക്ഷം കോടി രൂപയായി. 44.34 ലക്ഷം കോടി രൂപയാണ് എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം). 10.54 ശതമാനമാണ് വർദ്ധന.

ആദ്യവർഷ പ്രീമിയം വരുമാനത്തിൽ എൽ.ഐ.സിയുടെ വിപണിവിഹിതം 65.38 ശതമാനമാണ്. മുൻവർഷത്തെ സമാനകാലത്ത് 61.40 ശതമാനമായിരുന്നു.

X
Top