ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

എച്ച്‌ഡിഎഫ്‌സി എഎംസിയിൽ നിക്ഷേപം നടത്തി എൽഐസി

മുംബൈ: എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയിലെ (എച്ച്‌ഡിഎഫ്‌സി എഎംസി) അവരുടെ ഓഹരി പങ്കാളിത്തം 7.024 ശതമാനത്തിൽ നിന്ന് 9.053 ശതമാനമായി വർധിപ്പിച്ചതായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അറിയിച്ചു.

2022 മാർച്ച് 30 മുതൽ 2022 ഡിസംബർ 14 വരെയുള്ള കാലയളവിൽ എച്ച്‌ഡിഎഫ്‌സി എഎംസിയുടെ ഓഹരി മൂലധനത്തിന്റെ 2.029 ശതമാനം വരുന്ന 43,27,520 ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കിയതായി എൽഐസി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിലൊന്നായ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി. ഇക്വിറ്റിയിലും സ്ഥിരവരുമാന വിഭാഗത്തിലും എഎംസിക്ക് വൈവിധ്യമാർന്ന സാന്നിധ്യമുണ്ട്. ബാങ്കുകൾ, സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാക്കൾ, ദേശീയ വിതരണക്കാർ എന്നിവരടങ്ങുന്ന വൈവിധ്യമാർന്ന വിതരണ ശൃംഖലയ്‌ക്കൊപ്പം രാജ്യവ്യാപകമായ ശാഖ ശൃംഖലയും സ്ഥാപനത്തിനുണ്ട്.

അതേസമയം 65 വർഷത്തിലേറെയായി ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന എൽഐസി രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ ആണ്.

X
Top