Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ലോറിയൽ ഓസ്‌ട്രേലിയൻ ബ്രാൻഡായ ഈസോപ്പിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

ഫ്രഞ്ച് കോസ്‌മെറ്റിക് ഭീമനായ ലോറിയൽ ഓസ്‌ട്രേലിയൻ ബ്രാൻഡായ ഈസോപ്പ് ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നു. 2.5 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെയാണ് മെൽബണിൽ സ്ഥാപിതമായ ആഡംബര സൗന്ദര്യവർദ്ധക ബ്രാൻഡായ ഈസോപ്പ് ഏറ്റെടുക്കാൻ ലോറിയൽ ഒരുങ്ങുന്നത്. ലോറിയലിന്റെ ഏറ്റവും വലിയ ഏറ്റെടുക്കൽ ആയിരിക്കും ഇത്.

36 വർഷം മുമ്പ് സ്ഥാപിതമായ ഈസോപ്പ് ബ്രാൻഡിന് നിലവിൽ ആഗോളതലത്തിൽ ഏകദേശം 400 സ്റ്റോറുകളുണ്ട്. സോപ്പുകൾ, ലോഷനുകൾ, ക്രീമുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ്.

ലോറിയലിനെ കൂടാതെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ പെർമിറയും ചൈനീസ് നിക്ഷേപ സ്ഥാപനമായ പ്രൈമവേര കാപ്പിറ്റലും ഈസോപ്പ് ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ കരാർ ലോറിയലിനു തന്നെ ലഭിക്കുകയായിരുന്നു. ഈ വർഷം മൂന്നാം പാദം എത്തുമ്പോഴേക്ക് കരാർ അന്തിമമാകുമെന്നാണ് റിപ്പോർട്ട്.

ചൈനയിൽ 2022ൽ ആദ്യത്തെ സ്റ്റോർ തുറന്ന ഈസോപ്പിനെ വിപണിയിൽ വളരാൻ ലോറിയൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

X
Top