വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ജൈവ മാലിന്യ സംസ്കരണത്തിലെ കുമ്പളങ്ങി മാതൃക

കൊച്ചി: ജൈവ മാലിന്യ സംസ്കരണത്തിൽ മാതൃകയുമായി കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത്. കുമ്പളങ്ങി ശുചിത്വ തീരം പാർക്കിലുള്ള തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്കരണ യൂണിറ്റ് ജൈവ വളം വിപണിയിലിറക്കി. എക്കോ നോവ ഗ്രീൻ സൊല്യൂഷൻസുമായി ചേർന്നാണ് ‘കുംബോസ് എന്ന പേരിൽ വളം ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച വൃത്തി കോൺക്ലേവിൽ പഞ്ചായത്ത് മികച്ച ജൈവ മാലിന്യ സംസ്കരണ മാതൃക അവതരിപ്പിച്ചിരുന്നു.

മാലിന്യമുക്ത നവകേരളം കാംപെയ്നിൽ ജില്ലയിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റിതല ജൈവ മാലിന്യ സംസ്കരണ യൂണിറ്റിനുള്ള അംഗീകാരം പഞ്ചായത്തിന് ലഭിച്ചിരുന്നു. മൂന്ന് ടൺ ശേഷിയുള്ള ആറ് യൂണിറ്റുകളാണ് പഞ്ചായത്തിൽ നിലവിലുള്ളത്. ഓഡിറ്റോറിയങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ, ആഘോഷ പരിപാടികൾ, റിസോർട്ടുകൾ, എന്നിവടങ്ങളിൽ നിന്നുമാണ് മാലിന്യം ശേഖരിച്ച് ജൈവ വളം ഉത്പാദിപ്പിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ ഗ്രാമപഞ്ചായത്തിന് നിശ്ചിത വരുമാനം ലഭിക്കുന്നുണ്ട്. ഹരിത കർമ്മ സേന വഴി അജൈവ പാഴ് വസ്തു ശേഖരണത്തിൽ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

X
Top