ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

റെക്കോഡ് കളക്ഷനുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി. ടിക്കറ്റ് ഇനത്തിൽ12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ 13.02 കോടി രൂപയാണ് തിങ്കളാഴ്ച കെഎസ്ആർടിസി നേടിയത്. കഴിഞ്ഞ സെപ്തംബർ 8-ാം തീയതി നേടിയ 10.19 കോടിയുടെ റെക്കോഡ് കലക്ഷനാണ് തിങ്കളാഴ്ച മറികടന്നത്.

നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായ നേട്ടത്തിന്‌ പിന്നിൽ. എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. 35 ഡിപ്പോകൾക്ക് ടാർജറ്റ് പൂർത്തിയാക്കാനായി.

പുതുതായി 169 ബസുകൾകൂടി എത്തുന്നതോടെ വരുമാനം 10 കോടി കടക്കുമെന്നാണ്‌ പ്രതീക്ഷ. ശരാശരി ടിക്കറ്റിതര വരുമാനം 80 ലക്ഷം കൂടി ലഭിച്ചാൽ കെഎസ്‌ആർടിസി സ്വയംപര്യാപ്‌തത കൈവരിക്കും.

X
Top