100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

സ്മാര്‍ട്ട് സിറ്റിക്ക് വിട്ടുകൊടുത്ത ഭൂമി തിരിച്ചെടുക്കാന്‍ കെഎസ്ഇബി

സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. ബ്രഹ്‌മപുരം പദ്ധതിക്കായി ബോര്‍ഡ് മാറ്റിവച്ചിരുന്നതായിരുന്നു ഈ ഭൂമി.

2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ താല്പര്യമെടുത്തായിരുന്നു ഭൂമി കൈമാറിയത്. അന്ന് സെന്റിന് 55,000 രൂപവച്ച് 55 കോടി രൂപ വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണംവാങ്ങാതെ ഭൂമി ഏറ്റെടുത്ത് ടീകോമിന് നല്‍കി.

ഇപ്പോള്‍ പദ്ധതിക്കായി നല്‍കിയ ഭൂമി തിരിച്ചുചോദിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നത് ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ജീവന്‍ വയ്പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും തിരിച്ചടിയാണ്.

മൊത്തമുള്ള 246 ഏക്കറില്‍ 100 ഏക്കര്‍ വൈദ്യുത വകുപ്പ് തിരിച്ചെടുത്താല്‍ പദ്ധതി ഇനി മുന്നോട്ടു പോകില്ലെന്ന് ഉറപ്പാണ്. കെ.എസ്.ഇ.ബിയുടെ ഭൂമി തിരിച്ചെടുക്കല്‍ ആവശ്യത്തിന് സി.പി.എമ്മിലെ ഒരുവിഭാഗം അനുകൂലമാണെന്നതും ശ്രദ്ധേയമാണ്.

X
Top