ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

വൈദ്യുതിനിരക്കു വർധനയ്ക്കുള്ള കെഎസ്ഇബി ശുപാർശ രാത്രി വ്യവസായങ്ങൾക്ക് തിരിച്ചടിയാകും

കൊച്ചി: വൈദ്യുതിനിരക്കു വർധന(Electricity Tariff Hike) ആവശ്യപ്പെട്ട് കെഎസ്ഇബി(KSEB) നൽകിയിരിക്കുന്ന ശുപാർശ രാത്രിയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക്(Night Shift Industries) തിരിച്ചടിയാകും. രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ വ്യാവസായിക നിരക്കിനെക്കാൾ 25 ശതമാനം അധികവർധനയ്ക്കാണ് ശുപാർശ.

മൂന്നു ഷിഫ്റ്റുള്ള വ്യവസായങ്ങൾക്കും ഐ.ടി. -ഐ.ടി. അനുബന്ധ വ്യവസായങ്ങൾക്കും ഇത് വലിയതിരിച്ചടിയാകും.

സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലുമായി ആകെ 1,48,277 വ്യാവസായിക കണക്‌ഷനാണുള്ളത്, വാർഷിക ഉപഭോഗം 490 കോടി യൂണിറ്റാണ്. സംസ്ഥാനത്തിന്റെ ആകെയുള്ള ഉപഭോഗമായ 2723 കോടി യൂണിറ്റിന്റെ 17.96 ശതമാനം വരുമിത്.

ഈ വ്യവസായങ്ങൾക്ക് ടൈം ഓഫ് ഡേ (ടി.ഒ.ഡി.) അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിക്കുന്നത്. വ്യവസായങ്ങൾക്ക് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നോർമൽ ടൈം സോൺ ആയും വൈകീട്ട് ആറുമുതൽ രാത്രി 10 വരെ പീക്ക് സമയമായും രാത്രി 10 മുതൽ രാവിലെ ആറുവരെ ഓഫ് പീക്ക് ടൈം സോണുമായാണ് വൈദ്യുതി ബോർഡ് നിശ്ചയിച്ചിരിക്കുന്നത്.

കമ്മിഷനിൽ ബോർഡ് നൽകിയിരിക്കുന്ന ശുപാർശയിൽ നോർമൽ ടൈം സോണിൽ നിലവിൽ 100 ശതമാനം നിരക്ക് ഈടാക്കുന്നതിൽ 10 ശതമാനം കുറവുവരുത്താൻ നിർദേശമുണ്ട്. പകൽ മാത്രമുള്ള വ്യവസായങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

പക്ഷേ, ഇതിനുപകരം ഓഫ് പീക്കിൽ യഥാർഥ നിരക്കിന്റെ 75 ശതമാനം നൽകിയാൽ മതിയെന്ന നിലവിലെ രീതിക്കുപകരം 100 ശതമാനം നിരക്കും നൽകണമെന്നാണ് ശുപാർശ. രാത്രി പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് വലിയ ബാധ്യതയാവും.

സംസ്ഥാനത്ത് പകൽ വൈദ്യുതി ആവശ്യത്തിലേറെയുണ്ട്. രാത്രിയിലാണ് ക്ഷാമം നേരിടുന്നത്. ഇക്കാരണത്താൽ പകൽ വൈദ്യുതി ഉപഭോഗം കൂട്ടുകയും രാത്രി കുറയ്ക്കുന്നതിനുമുള്ള ബോർഡിന്റെ നീക്കമാണിതെന്നാണ് സൂചന.

എന്നാൽ, രാത്രി നിർബന്ധമായും പ്രവർത്തിക്കേണ്ടിവരുന്ന സ്ഥാപനങ്ങളെ നിരക്കുവർധന പ്രതിസന്ധിയിലാക്കും.

X
Top