നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

മില്‍മ കൊല്ലം ഡെയറി സന്ദര്‍ശിക്കാൻ അവസരം

കൊല്ലം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 24, 25 തീയതികളില്‍ കൊല്ലം മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം. പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പ്രത്യേക സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മില്‍മ ഉത്പന്നങ്ങള്‍ കിഴിവിൽ വാങ്ങാന്‍ സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ അവസരമുണ്ട്. ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. വിവരങ്ങള്‍ക്ക്: 0474 2794556.    

X
Top