രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി: സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം

കൊച്ചി: 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു തുടക്കം. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം.

പദ്ധതിക്കു 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 5 വർഷം വേണ്ടിവരുമെന്നാണു വിലയിരുത്തൽ.

പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു കിഫ്ബി നൽകിയ വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനാണ്.

ഇടനാഴിക്ക് ആവശ്യമുള്ളതിന്റെ 82% സ്ഥലവും സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കിൻഫ്ര ഏറ്റെടുത്തിട്ടുണ്ട്. പദ്ധതി വഴി ചുരുങ്ങിയതു പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

ഭക്ഷ്യ സംസ്കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടമോട്ടീവ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യവസായ ക്ലസ്റ്ററുകൾ വികസിപ്പിക്കും.

X
Top