2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡി

തൃശൂർ: കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ടില്ല. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിന് അധിക സമയം വേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.

കിൻഫ്രയും കേന്ദ്ര സർക്കാരിന്റെ നാഷണല്‍ ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്പ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപം കൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയല്‍ കോറിഡോർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ.ഐ.സി.ഡി.സി) പാലക്കാട് സ്മാർട് സിറ്റി പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ആലുവയ്ക്കടുത്തുള്ള സ്ഥലം ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസായ ഇടനാഴി പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കടന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

X
Top