ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

കിം​സ് ഗ്രൂ​പ്പി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ശു​പ​ത്രി ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ചി​കി​ത്സാ​രം​ഗ​ത്ത് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കൃ​ഷ്ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ (കിം​സ്) കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ശു​പ​ത്രി ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ക​ണ്ണൂ​രി​ലെ ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് കിം​സ്-​ച​ന്ദ് എ​ന്ന പേ​രി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കിം​സ് ഗ്രൂ​പ്പ് കേ​ര​ള ക്ല​സ്റ്റ​ർ സി​ഇ​ഒ ഫ​ർ​ഹാ​ൻ യാ​സി​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സാ​ധാ​ര​ണ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ എ​ല്ലാ​വി​ധ ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ആ​ശു​പ​ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ 200 ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​യെ 350 ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ റോ​ബോ​ട്ടി​ക് സ​ർ​ജ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഇ​തോ​ടെ ക​ണ്ണൂ​രി​ലെ ആ​ദ്യ റോ​ബോ​ട്ടി​ക് സ​ർ​ജ​റി സം​വി​ധാ​ന​മു​ള്ള ആ​ശു​പ​ത്രി​യാ​കും. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ, വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ, ഹാ​ർ​ട്ട് ആ​ൻ​ഡ് ലം​ഗ്സ് ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ തു​ട​ങ്ങി​യ ശ​സ്ത്ര​ക്രി​യ, ചി​കി​ത്സ എ​ന്നി​വ​യ്ക്കാ​യു​ള്ള ലൈ​സ​ൻ​സി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ത് അം​ഗീ​ക​രി​ച്ചു കി​ട്ടു​ന്ന​തോ​ടെ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളു​ള്ള ക​ണ്ണൂ​രി​ലെ ആ​ദ്യ ആ​ശു​പ​ത്രി​യാ​യി കിം​സ്-​ശ്രീ​ച​ന്ദ് മാ​റും. കാ​ൻ​സ​ർ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ണ്. കാ​ർ​ഡി​യോ​ള​ജി ഉ​ൾ​പ്പെ​ടെ എ​ല്ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യി​രി​ക്കും.

പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രാ​ൾ​ക്കു​പോ​ലും ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന മൂ​ല്യ​ത്തി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​സ് ഗ്രൂ​പ്പ് കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ട​ൻ ആ​ശു​പ​ത്രി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും സി​ഇ​ഒ ഫ​ർ​ഹാ​ൻ യാ​സി​ൻ അ​റി​യി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് ഹെ​ഡ് ഡോ. ​ദി​ൽ​ഷാ​ദ്, കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വീ​ന്ദ്ര​ൻ, ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​ഹേ​ഷ് ഭ​ട്ട്, ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, അ​ന​സ്തേ​ഷ്യാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​നാ​സ​ർ, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ൽ​ജി​ത്ത്, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ അ​ർ​ജു​ൻ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌

X
Top