
ന്യൂഡൽഹി: ചൈനയെ ആശ്രയിക്കുന്നതിനു പകരം, മരുന്നു നിർമാണത്തിനു ഉൾപ്പെടെയുള്ള മെഡിക്കൽ അസംസ്കൃത വസ്തുക്കളുടെ നിർമാണം ഇന്ത്യയിൽ ത്വരിതപ്പെടുത്തുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിന്റെ ഭാഗമായി ഉൽപാദനം വർധിപ്പിക്കാൻ മരുന്നു കമ്പനികൾക്ക് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് (ഡിഒപി) നിർദേശം നൽകി.
മെഡിക്കൽ അസംസ്കൃത വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച പെർഫോമൻസ്-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് കീഴിലുള്ള കമ്പനികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളിൽ 75% ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
പിഎൽഐ പദ്ധതി വന്നതോടെ സ്ഥിതിഗതികൾക്കു നേരിയ മാറ്റം വന്നെങ്കിലും പ്രകടനം പര്യാപ്തമല്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.