ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

കിയ ഇന്ത്യ 3 വര്‍ഷം തികയുന്നതിന് മുമ്പേ 5 ലക്ഷം സെയില്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു

  • ലോഞ്ച് ചെയ്ത് വെറും 4.5 മാസത്തിനുള്ളിൽ 30,953 യൂണിറ്റുകൾ വിറ്റഴിച്ച് 1 ലക്ഷം സെയില്‍സിലേക്ക് ഏറ്റവും വേഗം KIA യെ എത്തിച്ചത് കാരന്‍സ് ആണ്
  • കിയയുടെ ആഗോള സെയില്‍സില്‍ കിയ ഇന്ത്യയുടെ സംഭാവന ഇപ്പോള്‍ 6% ആണ്
  • സെൽറ്റോസ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കിയ ആയി തുടരുന്നു, കമ്പനിയുടെ മൊത്തത്തിലുള്ള നേട്ടത്തില്‍ 59% ആണ് സംഭാവന
  • കമ്പനിക്കുള്ള സഞ്ചിത ഡിസ്പാച്ചുകള്‍ (കയറ്റുമതി ഉള്‍പ്പെടെ) 6,34,224 യില്‍ എത്തി

ന്യൂഡല്‍ഹി : രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, 3 പ്രവർത്തന വർഷത്തിനുള്ളിൽ 5,00,000 ആഭ്യന്തര സെയില്‍സ് എന്ന നാഴികക്കല്ല് മറികടന്ന് മറ്റൊരു ബെഞ്ച്മാര്‍ക്ക് സെറ്റ് ചെയ്ത്, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ കാർ നിർമ്മാതാവായി. കയറ്റുമതി ഉൾപ്പെടെ കിയ ഇന്ത്യയുടെ ക്യുമുലേറ്റീവ് ഡിസ്പാച്ചുകൾ അനന്തപൂർ നിർമ്മാണ ശാലയില്‍ നിന്ന് 6,34,224 യൂണിറ്റുകളായി ഉയർന്നു. കാരന്‍സിന്‍റെ ശക്തമായ പെര്‍ഫോമന്‍സിന്‍റെ പിൻബലത്തിൽ, വെറും 4.5 മാസത്തിനുള്ളിലാണ് കമ്പനി അതിന്‍റെ ഒടുവിലത്തെ 1 ലക്ഷം സെയില്‍സ് നേടിയത്. ഇന്ത്യൻ വിപണിയിലെ ശക്തമായ പെര്‍ഫോമന്‍സോടെ, കിയ കോർപ്പറേഷന്‍റെ ആഗോള സെയില്‍സില്‍ കമ്പനിയുടെ സംഭാവന ഇപ്പോൾ 6% ല്‍ കൂടുതലാണ്.

X
Top