ഇന്ത്യയുടെ വളർച്ച 6.8 ശതമാനമാകുമെന്ന് ഐഎംഎഫ്ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ജൂൺ 30നകം അറിയിക്കണമെന്ന നിർദേശവുമായി നികുതി വകുപ്പ്കടലിലും ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞുകേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽരാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി

അടിസ്ഥാന സൗകര്യ വികസന വ്യവസായങ്ങളുടെ ഉത്പാദന വളര്‍ച്ച 3.5 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: എട്ട് പ്രധാന അടിസ്ഥാന സൗകര്യമേഖല വ്യവസായങ്ങളുടെ ഉത്പാദന വളര്‍ച്ച ഏപ്രിലില്‍ 3.5 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം മുന്‍പ് സമാന മാസത്തില്‍ 9.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

മാര്‍ച്ചില്‍ മേഖലകളുടെ ഉത്പാദന വളര്‍ച്ച അഞ്ച്മാസത്തെ താഴ്ന്ന നിരക്കായ 3.6 ശതമാനം രേഖപ്പെടുത്തിയിരുന്നു.

രാസവളങ്ങള്‍, ഉരുക്ക്, സിമന്റ്, കല്‍ക്കരി എന്നിവയുടെ ഉല്‍പാദനം 2023 ഏപ്രിലില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കല്‍ക്കരി ഉത്പാദന വളര്‍ച്ച ഏപ്രിലില്‍ 9 ശതമാനമായി കുറഞ്ഞു.

വളം 23.5 ശതമാനമായും സ്റ്റീല്‍ 12.1 ശതമാനമായും സിമന്റ് 11.6 ശതമാനമായുമാണ് കൂടിയത്.
മൊത്തത്തില്‍ 8 വ്യവസായ മേഖലകളുടെ ഉത്പാദന വളര്‍ച്ച 3.5 ശതമാനമായി കുറയുകയായിരുന്നു.

വ്യാവസായിക ഉത്പാദന സൂചിക (ഐഐപി)യുടെ 40.27 ശതമാനം ഈ മേഖലകളാണ്. 2023 മാര്‍ച്ചില്‍ കോര്‍ ഉത്പാദന മേഖല വളര്‍ച്ച 2022 ഒക്ടോബറിലുള്ളതിന്റെ താഴെയെത്തിയിരുന്നു.

ആ മാസത്തില്‍ വെറും 0.7 ശതമാനം മാത്രമായിരുന്നു പ്രധാന മേഖലകള്‍ വളര്‍ന്നത്.

X
Top