
കോഴിക്കോട് : വേദന ചികിത്സയുടെ സമഗ്രമേഖലകളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന
ചികിത്സാ സൗകര്യങ്ങള്‍ സമന്വയിപ്പിച്ച കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് മള്‍ട്ടി ഡിസിപ്ലിനറി പെയിന്‍ ക്ലിനിക്കായ കോര്‍ട്ടക്സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. എരഞ്ഞിപ്പാലം സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടക്സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്കാണ് കൂടുതല്‍ സവിശേഷമായ സൗകര്യങ്ങളോടെ ആരംഭിച്ചത്.
വേദനയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സമഗ്രമായി വിലയിരുത്തുകയും അനുയോജ്യമായ ചികിത്സാ രീതികള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന രീതിയിലാണ് കോര്‍ട്ടക്സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക് വിഭാവനം ചെയ്തിരിക്കുന്നത്. നട്ടെല്ലിനെയും മറ്റും ബാധിക്കുന്ന വേദനകള്‍ക്കിടയാക്കുന്ന കാരണങ്ങള്‍ക്കാവശ്യമായ താക്കോല്‍ദ്വാര ചികിത്സാരീതികള്‍, അല്‍ട്രാസൗണ്ട്-ഫ്ളൂറോസ്‌കോപ്പി പോലുള്ള ഇമേജുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികള്‍, അല്‍ട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള റീജനറേറ്റീവ് ചികിത്സ, അസ്ഥിരോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മാന്വല്‍ തെറാപ്പിയും റീഹാബിലിറ്റേഷനും ഉള്‍പ്പെടുന്ന ചികിത്സകള്‍, സങ്കീര്‍ണ്ണമായതും വിട്ടുമാറാത്തതുമായ വേദനകള്‍ക്കുള്ള വിഭിന്നങ്ങളായ ചികിത്സാരീതികള്‍ തുടങ്ങിയവയെല്ലാം പെയിന്‍ കെയര്‍ ക്ലിനിക്കില്‍ ഉള്‍പ്പെടുന്നു.
ഇതിന് പുറമെ സ്പോര്‍ട്സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ ക്ലിനിക്കും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായ നിരക്കില്‍ വേദനാനിവാരണ ചികിത്സ ലഭ്യമാക്കാനായുള്ള ‘കോര്‍ട്ടക്സ് സ്പര്‍ശം’ പദ്ധതിയും ഇതോടൊപ്പം പ്രവര്‍ത്തനത്തിന് തുടക്കമായി. കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് മള്‍ട്ടി ഡിസിപ്ലിനറി പെയിന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ചെയ്തു..

സ്പോര്‍ട്സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക നിർവഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ വേദനാനിവാരണ പദ്ധതിയായ ‘കോര്‍ട്ടക്സ് സ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടനം കോര്‍ട്ടക്സ് സ്‌പൈന്‍ & പെയിന്‍ കെയറിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ. നിഷാദ് പി. കെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ കോഴിക്കോടിന്റെ ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഡോ. നജ് വ അബ്ദുള്ള (കോ-ഫോണ്ടര്‍, കോര്‍ട്ടക്‌സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക്) എന്നിവരും സന്നിഹിതയായിരുന്നു.
വേദനയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സമഗ്രമായി വിലയിരുത്തുകയും അനുയോജ്യമായ ചികിത്സാ രീതികള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന രീതിയിലാണ് കോര്‍ട്ടക്സ് സ്‌പൈന്‍ ആന്റ് പെയിന്‍ കെയര്‍ ക്ലിനിക് വിഭാവനം ചെയ്തിരിക്കുന്നത്. നട്ടെല്ലിനെയും മറ്റും ബാധിക്കുന്ന വേദനകള്‍ക്കിടയാക്കുന്ന കാരണങ്ങള്‍ക്കാവശ്യമായ താക്കോല്‍ദ്വാര ചികിത്സാരീതികള്‍, അല്‍ട്രാസൗണ്ട്-ഫ്ളൂറോസ്‌കോപ്പി പോലുള്ള ഇമേജുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികള്‍, അല്‍ട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള റീജനറേറ്റീവ് ചികിത്സ, അസ്ഥിരോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മാന്വല്‍ തെറാപ്പിയും റീഹാബിലിറ്റേഷനും ഉള്‍പ്പെടുന്ന ചികിത്സകള്‍, സങ്കീര്‍ണ്ണമായതും വിട്ടുമാറാത്തതുമായ വേദനകള്‍ക്കുള്ള വിഭിന്നങ്ങളായ ചികിത്സാരീതികള്‍ തുടങ്ങിയവയെല്ലാം പെയിന്‍ കെയര്‍ ക്ലിനിക്കില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ സ്പോര്‍ട്സ് ഇഞ്ചുറി ആന്റ് റീജനറേറ്റീവ് മെഡിസിന്‍ ക്ലിനിക്കും തുടങ്ങിയിട്ടുണ്ട്.