അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി

മുംബൈ: 2025 ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 5.1 ശതമാനം വർധിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു.

2024 ജൂണിൽ 132.1 ലക്ഷത്തെക്കാൾ 5.1 ശതമാനം ഉയർന്ന് ഈ ജൂണിൽ 138.7 ലക്ഷം ആളുകളാണ് വിമാനയാത്രകൾ നടത്തിയത്. എന്നാൽ മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.3 ശതമാനത്തിന്‍റെ ഇടിവുണ്ടായിട്ടുണ്ട്.

2025 ജൂണിൽ വിമാനക്കമ്പനികൾ സീറ്റ് നൽകിയ കണക്ക് 2024 ജൂണിനെ അപേക്ഷിച്ച് 4.9 ശതമാനം കൂടുതലായിരുന്നു. എന്നാൽ, 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 2.3 ശതമാനം കുറവാണ്.

2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വ്യോമയാന വ്യവസായം 2,000 മുതൽ 3,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തുമെന്ന് ഐസിആർഎയും പ്രവചിച്ചു. വിമാന ഇന്ധന വിലയിലെ വർധനയും ഭൗരാഷ്‌ട്രീയ അപകടസാധ്യതകളും ഇതിന് കാരണമാകും.

2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.22 കോടിയലധികമായിരുന്നു.

X
Top