ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

വിലക്കയറ്റത്തോതിൽ തുടർച്ചയായ 11-ാം മാസവും ഒന്നാമത് കേരളം

തിരുവനന്തപുരം: ഇന്ത്യയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 11-ാം മാസവും കേരളം നമ്പർ വൺ. 8.27 ശതമാനവുമായാണ് നവംബറിലും കേരളം ഈ മോശം പ്രതിച്ഛായയുടെ ഒന്നാംസ്ഥാനം നിലനിർത്തിയത്. രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനം പോലും ബഹുദൂരം പിന്നിൽ. 2.64% മാത്രം പണപ്പെരുപ്പവുമായി കർണാടകയാണ് രണ്ടാമത്. ഒക്ടോബറിൽ രണ്ടാമതായിരുന്ന ജമ്മു കശ്മീർ ഇക്കുറി 2.31 ശതമാനവുമായി മൂന്നാമതായി.

തമിഴ്നാട് (2.08%), പഞ്ചാബ് (1.65%) എന്നിവയയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. നവംബറിൽ  ദേശീയതലത്തിൽ പണപ്പെരുപ്പം ഒക്ടോബറിലെ 0.25 ശതമാനത്തിൽനിന്ന് 0.71 ശതമാനത്തിലേക്ക് ഉയർന്നു. റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 4 ശതമാനത്തെ അപേക്ഷിച്ച് പക്ഷേ ഏറെ താഴ്ന്നതലത്തിൽ തന്നെയാണിത്.

രാജ്യത്ത് ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം ഒക്ടോബറിലെ നെഗറ്റീവ് 0.25 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം പോസിറ്റീവ് 0.10 ശതമാനമായി ഉയർന്നു. നഗരങ്ങളിലേത് 0.88 ശതമാനത്തിൽ നിന്നുയർന്ന് 1.40 ശതമാനവുമായി. ഭക്ഷ്യവിലപ്പെരുപ്പം അഥവാ ഫുഡ് ഇൻഫ്ലേഷൻ നെഗറ്റീവ് 5.02ൽ നിന്ന് വർധിച്ച് നെഗറ്റീവ് 3.91 ശതമാനത്തിലുമെത്തി.
∙ കഴിഞ്ഞമാസം പച്ചക്കറി, സുഗന്ധവ്യഞ്ജനം, പയർവർഗങ്ങൾ എന്നിവയ്ക്ക് വില കുറഞ്ഞു.
∙ ധാന്യം, മത്സ്യം, മാസം, മുട്ട, പാലുൽപന്നങ്ങൾ, പഴവർഗങ്ങൾ എന്നിവയ്ക്ക് വില കൂടി.
അസം (-0.90%), ബിഹാർ (-1.67%), ചത്തീസ്ഗഢ് (-0.83%), ഹരിയാന (-0.26%), ജാർഖണ്ഡ് (-0.21%), മധ്യപ്രദേശ് (-1.06%), ഒഡീഷ (-1.29%), രാജസ്ഥാൻ (-0.41%), തെലങ്കാന (-0.10%) എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ.
റീട്ടെയ്ൽ പണപ്പെരുപ്പം കുറഞ്ഞതലത്തിൽ തുടരുന്നതിനാൽ റസർവ് ബാങ്ക് കഴിഞ്ഞ പണനയ നിർണയ യോഗത്തിൽ പലിശഭാരം കുറച്ചിരുന്നു. ദേശീയതലത്തിൽ പണപ്പെരുപ്പം 2 ശതമാനത്തിന് താഴെയാകുന്നത് തുടർച്ചയായ മൂന്നാംമാസമാണ്. റിസർവ് ബാങ്കിന്റെ 4% പരിധിക്ക് താഴെയാകുന്നത് തുടർച്ചയായ 5-ാം മാസവും. കേരളത്തിൽ ഗ്രാമീണമേഖലയിലാണ് പണപ്പെരുപ്പം കൂടുതൽ; 9.34%. നഗരങ്ങളിൽ 6.33 ശതമാനം.

X
Top