ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

എഫ്എംസിജി കമ്പനികളെ ആകർഷിക്കാൻ കേരളം

കൊച്ചി: കേരളത്തിലേക്ക് ഫാ‌സ്‌റ്റ് മൂവിംഗ് ഉപഭോക്തൃ ഉത്പന്നങ്ങളുടെ (എഫ്.എം.സി.ജി) കമ്പനികളെ ആകർഷിക്കാനും ചില്ലറ വ്യാപാര വർദ്ധിപ്പിക്കാനും നടപടിയെടുക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

കേരള ഇൻഡസ്ട്രിയൽ പ്രൊമോഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ വാണിജ്യ, വ്യവസായ വകുപ്പ് സംഘടിപ്പിച്ച എഫ്.എം.സി.ജി മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വാണിജ്യ, ചില്ലറ വ്യാപര മേഖലയ്ക്കായി സർക്കാർ നടപ്പാക്കുന്ന സമഗ്ര വാണിജ്യ നയത്തിന്റെ കരട് തയ്യാറാക്കുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നിർദ്ദേശങ്ങളും സ്വീകരിച്ച് കരട് തയ്യാറാക്കും.

രണ്ടാഴ്ചയ്ക്കുള്ളിൽ വാണിജ്യ മേഖലയിലുള്ളവർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകാം. ഇതിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും.

സംരംഭകവർഷം പരിപാടിയുടെ ഭാഗമായി 2.64 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 16,800 കോടിയിലധികം രൂപയുടെ നിക്ഷേപവും 5.6 ലക്ഷം തൊഴിലവസരങ്ങളും ലഭിച്ചു. 1.17 ലക്ഷം സംരംഭങ്ങളും 7,100 കോടിയിലധികം രൂപയുടെ നിക്ഷേപവും ചില്ലറ, മൊത്ത വ്യാപാര മേഖലയിൽ നിന്നാണ്.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ വ്യവസായ, വാണിജ്യ ഡയറക്‌ട്രേറ്റ് അഡീഷണൽ ഡയറക്ടർ കെ.എസ് കൃപകുമാർ, വ്യവസായ, വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ–ബിപ് സി.ഇ.ഒ എസ്. സുരാജ് എന്നിവർ സംസാരിച്ചു.

30 കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

X
Top