2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

സാമൂഹിക പുരോഗതിയില്‍ തിളങ്ങി കേരളം

ന്യൂഡല്ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്സില് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയില് നേട്ടവുമായി കേരളം. വളരെ ഉയര്ന്ന സാമൂഹിക പുരോഗതിനേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില് കേരളം ഒമ്പതാം സ്ഥാനം നേടി.

കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും (65.99) ലക്ഷദ്വീപുമാണ് (65.89) ഒന്നും രണ്ടും സ്ഥാനത്ത്. സൂചികയില് 65-ലേറെ സ്കോര് നേടിയ ഗോവ (65.53), സിക്കിം (65.10) എന്നീ സംസ്ഥാനങ്ങള്ക്കാണ് യഥാക്രമം മൂന്നും നാലും റാങ്ക്. മിസോറം (64.15) അഞ്ചും തമിഴ്നാട് (63.33) ആറും ഹിമാചല് പ്രദേശ് (63.28) ഏഴും ചണ്ഡീഗഢ് (62.37) എട്ടും റാങ്ക് നേടി.

കേരളത്തിന് 62.05 സ്കോറാണുള്ളത്. ഒമ്പതാം സ്ഥാനത്തെ കേരളവും പത്താമതുള്ള ജമ്മു കശ്മീരും തമ്മില് ഒന്നര സ്കോറോളം വ്യത്യാസവുമുണ്ട്. വളരെ കുറഞ്ഞ സാമൂഹിക പുരോഗതി വിഭാഗത്തിലുള്ളത് ഝാര്ഖണ്ഡ് (43.95), ബിഹാര് (44.47), അസം (44.92) എന്നീ സംസ്ഥാനങ്ങളാണ്.

അടിസ്ഥാന ആവശ്യങ്ങള്, ക്ഷേമ അടിത്തറ, അവസരങ്ങള് എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില് സ്കോര് നിശ്ചയിച്ച് സാമൂഹിക പുരോഗതിയെ ആറായി റാങ്ക് തിരിച്ചു.

ശ്രേണി 1: വളരെ ഉയര്ന്ന സാമൂഹികപുരോഗതി, ശ്രേണി 2: ഉയര്ന്ന സാമൂഹികപുരോഗതി, ശ്രേണി 3: ഉയര്‍ന്ന മധ്യവര്ഗ സാമൂഹിക പുരോഗതി, ശ്രേണി 4: താഴ്ന്ന മധ്യവര്ഗ സാമൂഹികപുരോഗതി, ശ്രേണി 5: കുറഞ്ഞ സാമൂഹിക പുരോഗതി, ശ്രേണി 6: വളരെ കുറഞ്ഞ സാമൂഹികപുരോഗതി എന്നിങ്ങനെയാണ് വിഭജനം.

ആഗോളതലത്തില് സാമൂഹികപുരോഗതി സൂചികയില് ഇന്ത്യ 110-ാം റാങ്കിലാണ്. 60.19 സ്കോറുള്ള ഇന്ത്യ നാലാം ശ്രേണി വിഭാഗത്തിലാണ് ഉള്പ്പെടുന്നത്.

X
Top