ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഡിജിറ്റൽ ഇന്ത്യ അവാര്‍ഡ്‌സില്‍ കേരളത്തിന് നേട്ടം

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് പുരസ്കാരങ്ങൾ കേരളം സ്വന്തമാക്കി.

ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലും ലഭിച്ചു.

അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളർത്തിയെടുക്കാൻ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് എൽഡിഎഫ് സർക്കാരെന്നും വിരൽത്തുമ്പിൽ വിവരങ്ങളെത്തുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ ഭരണനിർവ്വഹണവും ജനസേവനവും ഡിജിറ്റൽ ആയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

എൽ.ഡി.എഫ് സർക്കാർ ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും ഇവയിൽ പലതിനും ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ ലഭിക്കുന്നുവെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

X
Top