നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

രാജ്യവ്യാപക പണിമുടക്കില്‍ സ്തംഭിച്ച് കേരളം; മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണഗതിയില്‍

കൊച്ചി: പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തിയ അഖിലേന്ത്യ പണിമുടക്ക് കേരളത്തില്‍ ഏറെക്കുറെ പൂര്‍ണം. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ അടക്കം ജനജീവിതത്തെ സ്തംഭിപ്പിക്കാന്‍ പണിമുടക്കിനായി. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ പണിമുടക്കിന് സാധിച്ചില്ല.

ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീണ്ടു. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കിയിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമായത്.

വിവിധ സ്ഥലങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ ജോലിക്കെത്തിയവരെ തടഞ്ഞത് ഒഴിച്ചാല്‍ വലിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തി.

തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്‌ക്കെതിരെയുമായിരുന്നു പണിമുടക്ക്.

പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നലത്തെ ശമ്പളം ലഭിക്കില്ല. പണിമുടക്ക് ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചു. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് തീരെ കുറവായിരുന്നു.

X
Top