കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം

കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്

മുംബൈ: കോപ്പർ വില പറക്കുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ കൊപ്പർ വില മെട്രിക് ടണ്ണിന് 14,533 ഡോളറിലെത്തി. ഷാങ്ഹായിലെയും യുഎസിലെയും സ്റ്റോക്ക് കുറഞ്ഞതാണ് പെട്ടെന്ന് വില ഉയർത്തിയത്. ജനുവരിയിൽ രേഖപ്പെടുത്തിയ വിലയെ മറികടന്നാണ് കോപ്പർ വില പുതിയ ഉയരം തൊട്ടത്. കോപ്പർ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകളാണ് വില വർദ്ധിപ്പിച്ചത്.

ദുർബലമായ ഡോളറും തിളങ്ങുന്ന ലോഹങ്ങൾക്ക് ഇപ്പോൾ അനുകൂലമാണ്. ഷാങ്ഹായ് സ്റ്റോക്കുകളുടെയും ശക്തമായ യുഎസ് ഇൻവെൻ്ററികൾക്ക് പുറത്തുള്ള സ്റ്റോക്കുകളിലും ഉണ്ടായിരിക്കുന്ന ഇടിവാണ് പൊടുന്നനെ കോപ്പർ വിതരണവും പ്രതിസന്ധിയിലാക്കിയത്. സിങ്ക് വിലയിലും വർധനയുണ്ട്.

ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിലെ കോപ്പർ വില മെട്രിക് ടണ്ണിന് 14,533 ഡോളറിലെത്തി. ജനുവരിയിൽ എത്തിയ എക്കാലത്തെയും ഉയർന്ന വിലയായ 14,527.50 ഡോളറിനെ മറികടന്നാണ് മുന്നേറ്റം. 0.7 ശതമാനമാണ് വർധന.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതു മുതൽ വ്യാപാരികളും ഉൽപ്പാദകരും യുഎസിലേക്ക് വലിയ അളവിൽ കോപ്പർ കയറ്റി അയച്ചിരുന്നു.

പിന്നീട് യുഎസിന് പുറത്തുള്ള വിതരം കുറഞ്ഞു. ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ സ്റ്റോക്ക് കുറഞ്ഞിട്ടുണ്ട്.

X
Top