രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

കാപ്പി കൃഷി മേഖലയുടെ ഉന്നമനത്തിന് ‘കേരള കോഫി ലിമിറ്റഡ്’ രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കാപ്പി കൃഷി പ്രോത്സാഹനതിനും കാപ്പി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും പൊതുമേഖല കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ‘കേരള കോഫി ലിമിറ്റഡ്’ എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്.

എറണാകുളത്തെ കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ (ആര്‍ഒസി) പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. 10 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം. സംസ്ഥാനത്താകെയും പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിലെ കാപ്പി കൃഷി പ്രോത്സാഹനത്തിനായാണ് കമ്പനി.

ശാസ്ത്രീയമായ കാപ്പി കൃഷി, സംസ്‌കരണം, ഉല്‍പ്പന്ന നിര്‍മാണം, വിപണനം എന്നിവ ലക്ഷ്യമാണ്. കാപ്പി ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും. വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി തോട്ടവും പാര്‍ക്കും സജ്ജമാക്കും. മാതൃകാ കാപ്പിത്തോട്ടങ്ങള്‍ വികസിപ്പിക്കും.

കര്‍ഷകര്‍ക്ക് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വയനാടന്‍ റോബസ്റ്റ കാപ്പിക്ക് ആഗേള വിപണി കണ്ടെത്തും.

X
Top