ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കേരളം 70% വൈദ്യുതിയും വാങ്ങുന്നത് പുറത്തുനിന്ന്: കെഎസ്ഇബി

സംസ്ഥാനം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറമേനിന്ന് വാങ്ങുന്നതാണെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇറക്കിയ വിശദീകരണത്തിലാണ് വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതില്‍ പ്രധാനഘടകം പുറമേനിന്ന് വാങ്ങുന്ന വിലയാണ്. ആഭ്യന്തര ഉത്പാദനം കൂട്ടിയാലേ വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഫലപ്രദമായി ഇടപെടാനാകൂ.

കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്ത്് കഴിയുന്നില്ലെന്നും ഇത് വലിയ പ്രതിസന്ധിയാണെന്നും കെഎസ്ഇബി പറയുന്നു.

പകല്‍സമയ വൈദ്യുതി നിരക്ക് കുറച്ചേക്കും

കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

X
Top