Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയിലെ ആദ്യ ബയോ ഹാക്ക് സെന്റർ കൊച്ചിയിൽ തുറക്കാനൊരുങ്ങി വിറൂട്ട്സ്

  • വരുന്നത് ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രം
  • ആരോഗ്യ രംഗത്ത് ഒരു ഗെയിം ചെയിഞ്ചറായി വളർന്നു വരുന്ന മേഖലയാണ് ബയോഹാക്കിങ്

കൊച്ചി: ബയോ ഹാക്കിങ് രംഗത്ത് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനി വിറൂട്ട്സ് (VIEROOTS) കൊച്ചിയിൽ  ബയോഹാക്ക് സെന്റർ തുറക്കാൻ ഒരുങ്ങുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.  ജനിതക ശാസ്ത്രം, ന്യൂട്രിഷ്യൻ, ഫിറ്റ്നസ്, എഐ- ഐഒടി സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് വളരെ വ്യക്തിഗതവും സവിശേഷവുമായ വെൽനസ് സങ്കേതങ്ങൾ ബയോഹാക്ക് സെന്റർ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യം ശാസ്ത്രീയമായി നിർണയിക്കാനും സ്വന്തമായി നിയന്ത്രിക്കാനും ഉപയോക്താക്കളെ ബയോഹാക്കിങ്  സഹായിക്കുന്നു. ജീനോമിക്, മെറ്റബോളിക് പരിശോധനാ രീതികൾ ഉപയോഗിച്ച് ആരോഗ്യനില വിശകലനം ചെയ്യുന്നു. ശാസ്ത്രീയാധിഷ്ഠിതമായ സ്റ്റാൻഡേർഡ് നടപടിക്രമങ്ങൾ ഉപയോഗിച്ച്, കണ്ടെത്തുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നു.  ആരോഗ്യം വർദ്ധിപ്പിക്കാനും രോഗരഹിതമായ ജീവിതം നയിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. ഇത് ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ഉന്മേഷഭരിതമാക്കുകയും ചെയ്യുന്നു.  

ബയോഹാക്കിങ് ശാസ്ത്രീയമായ കൃത്യതയോടെ നിർവചിച്ചിട്ടുള്ള ഒരു അതിനൂതന പ്രക്രിയയാണ്. കൺസൾട്ടേഷൻ, ജീനോമിക് – മെറ്റബോളിക് ടെസ്റ്റുകൾ മുഖേനയുള്ള അസസ്മെന്റ്, തികച്ചും വ്യക്തിഗതമായി  പദ്ധതി തയ്യാറാക്കലും അതിൻ്റെ പ്രായോഗികമായ നടപ്പാക്കലും, കോച്ചിങ്ങ്, നിരന്തരമായ പിന്തുണ,  ആവശ്യമായ തിരുത്തലുകൾ, AI, IOT സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള നിരീക്ഷണം എന്നിങ്ങനെ തികച്ചും ശ്രദ്ധേയമായ നടപടിക്രമമാണ് സെൻ്ററിൻ്റെ പ്രത്യേകത. ജനിതക പരിശോധന, മെറ്റബോളിക് അനാലിസിസ് എന്നിവയും അതിന്റെ അടിസ്ഥാനത്തിൽ ഡയറ്റ് കൺട്രോൾ, എക്സർസൈസ്, മെൻ്റൽ വെൽനെസ് എന്നീ മാർഗങ്ങളിലൂടെ സാധ്യമാക്കുന്ന തിരുത്തലുകളും ഉൾക്കൊള്ളുന്ന എപ്പിജെനെറ്റിക് ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷനാണ് (EPLIMO) ഈ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്ന്. ഓരോരുത്തരുടെയും ഡിഎൻഎയ്ക്കും നിലവിലെ ആരോഗ്യാവസ്ഥക്കും അനുയോജ്യമാകും വിധമാണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്.
വിവിധ ബയോഹാക്ക് മൊഡ്യൂളുകളുടെ സഹായത്താൽ ഓരോ വ്യക്തികൾക്കും അനുയോജ്യമാകും വിധം സവിശേഷമായി തയ്യാറാക്കുന്ന പാക്കേജുകൾ കേന്ദ്രത്തിൽ ലഭ്യമായിട്ടുണ്ട്.

സമഗ്രമായ ബയോ ഡീകോഡിങ്ങിന് ശേഷമാണ് ഓരോരുത്തർക്കും അനുയോജ്യമായ ബയോഹാക്ക് മൊഡ്യൂൾ നിശ്ചയിക്കുന്നത്.
ഏതു രംഗങ്ങളിലുമുള്ള ഏറ്റവും ഉയർന്ന പ്രവർത്തനക്ഷമത, ദീർഘായുസ്സ്, വിവിധ തരത്തിലുള്ള വേദനകൾക്കുള്ള പരിഹാരം, പരിക്കുകളിൽ നിന്നുള്ള വേഗമേറിയ തിരിച്ചു വരവ്, ജീവിതശൈലി രോഗങ്ങൾക്കുള്ള പരിഹാരം, ശരീരഭാരം നിയന്ത്രിക്കൽ, പ്രായം കൂടുന്നതിന് ആനുപാതികമായ ആരോഗ്യം ഉറപ്പാക്കൽ, ആരോഗ്യകരമായ വാർദ്ധക്യം എന്നിങ്ങനെ ബയോഹാക്കിങിന്റെ നേട്ടങ്ങൾ നിരവധിയാണ്.
അടിസ്ഥാനപരവും നൂതനവുമായ എല്ലാ ബയോഹാക്ക് പ്രോട്ടോക്കോളുകളും ബയോ ഹാക്ക് സെൻ്റർ വാഗ്ദാനം ചെയ്യുന്നു. അവയിൽ പലതും അപൂർവവും ഈ രംഗത്ത് ആഗോള തലത്തിൽ തന്നെ പുതിയതുമാണ്.
വിവിധ അത്യാധുനിക തെറാപ്പികൾ, കസ്റ്റം IV ചികിത്സകൾ, ന്യൂട്രിഷ്യൻ- ഫുഡ്- ഫിറ്റ്നസ് പ്ലാനുകൾ എന്നിങ്ങനെ വ്യത്യസ്ത അടിസ്ഥാന ചികിത്സാ സങ്കേതങ്ങൾ ഇവിടെ നടപ്പിലാക്കുന്നുണ്ട്. റെഡ് ലൈറ്റ് തെറാപ്പി, ഇലക്ട്രൊലൈറ്റ്സ്, ഇൻഫ്രാറെഡ് സൊനാ, കോൾഡ് പ്ലഞ്ച്മു, ഇലക്ട്രിക് മസ്സിൽ സ്റ്റിമുലേറ്റർ(EMS), പൾസ് ഇലക്ട്രോമാഗ്നെറ്റിക് ഫീൽഡ്  (PEMF) മുതലായ അത്യാധുനിക തെറാപ്പികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ആധുനികമായ സാങ്കേതിക സൗകര്യങ്ങളും ഉപകരണങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്. അതിൽ പലതും ഇന്ത്യയിൽ ആദ്യവുമാണ്.


4 വർഷം മുമ്പ് ബയോഹാക്കിംഗ് മേഖലയിൽ ആരംഭിച്ച ഒരു സ്റ്റാർട്ടപ്പാണ് വിറൂട്ട്സ്. കൺസൾട്ടേഷൻ, ടെസ്റ്റ്, സൊല്യൂഷനുകൾ, ഉൽപ്പന്നങ്ങൾ, ഗവേഷണം എന്നിവയുൾപ്പെടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര കമ്പനിയായി അത് വളർന്നു. ബയോഹാക്ക് സെന്ററിലൂടെ അതിന്റെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ്  ലക്ഷ്യമിടുന്നത്. ഈ സെൻ്ററുകൾ ടച്ച് പോയിന്റുകളായി പ്രവർത്തിക്കും. ഇന്ത്യയിൽ മുഴുവനും പിന്നീട് വിദേശത്തും ബയോഹാക്ക് സെന്ററുകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നു.
ആധുനിക ആരോഗ്യ ശാസ്ത്രത്തിൽ ഒരു ഗെയിം ചേഞ്ചറായി ബയോഹാക്കിംഗ് ഉയർന്നുവരികയാണ്. വികസിത രാജ്യങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. പുതിയ ആശയങ്ങൾ, ഗവേഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ എന്നിവ ദൈനംദിനമെന്നോണം  ബയോഹാക്കിംഗ് രംഗത്ത് നടക്കുന്നു.

X
Top