കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: മലയാളി യാത്രക്കാർക്ക് ആശ്വാസം. പ്രീമിയം ബസിലെ എസി ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി. ജൂലൈ മുതലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്. 10 ശതമാനമാണ് നിരക്ക് കുറയ്ക്കുന്നത്.

ടിക്കറ്റ് നിരക്കിൽ 100 രൂപ മുതൽ 150 രൂപ വരെ കുറവ് വരാൻ ഇടപെടൽ സഹായകരമാകും. ആഗസ്റ്റ് ആദ്യ ആഴ്ച വരെ ഇളവ് തുടരും. അംബാരി ഉത്സവ് ക്ലാസ് ബസുകളിലാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്.

തിങ്കൾ മുതൽ വ്യാഴം വരെയാണ് കേരളത്തിലേക്കുള്ള ഈ ബസുകളുടെ സർവീസ് . അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി സ്ലീപ്പർ തുടങ്ങിയ ടിക്കറ്റുകൾക്ക് നിരക്കിളവ് ലഭിക്കും. എയർ കണ്ടീഷൻഡ് വോൾവോ ബസുകളാണിവ.

കർണാടക ആർടിസി ഇപ്പോൾ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്യൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം മികച്ച റെസ്റ്റോറൻറുകൾ ഉള്ള സ്ഥലങ്ങളിലും മറ്റും ഭക്ഷണം കഴിക്കാനൊക്കെയായി അംബാരി ബസുകൾ നിർത്താറുണ്ട്.

അംബാരി ഉത്സവ് ക്ലാസ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന പ്രത്യേക നിർദേശം അനുസരിച്ചാണ് പ്രീമിയം സേവനങ്ങൾ.

മറ്റ് ബസുകളിൽ നിരക്ക് കുറയില്ല
അതേസമയം രാജഹംസ, പല്ലക്കി നോൺ എസി സ്ലീപ്പർ ക്ലാസുകളിലെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ തുടരും. മറ്റ് വാരാന്ത്യ സർവീസുകളിലെയും സ്പെഷ്യൽ ബസുകളിലെയും നിരക്ക് ഫ്ലെക്സിബിൾ ആയി തന്നെ തുടരും. 15 ശതമാനം മുതൽ 20 ശതമാനം വരെ നിരക്ക് വർധന പ്രതീക്ഷിക്കാം.

മറ്റ് ബസുകളിൽ നിരക്ക് കുറച്ചിട്ടില്ലാത്തത് തിരിച്ചടിയാണ്. വാരാന്ത്യങ്ങളിൽ 20 ശതമാനം വരെ അധിക നിരക്കാണ് ഫ്ലെക്സി നിരക്കായി യാത്രക്കാർ നൽകേണ്ടി വരുന്നത്.

ഓണത്തിന് ഇനിയും മാസങ്ങൾ ഉണ്ടെങ്കിലും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗുകളിൽ പലതും പൂർത്തിയായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ഓണക്കാലത്ത് സ്വകാര്യ ബസുടമകളും നിരക്ക് കുത്തനെ ഉയർത്താൻ കാരണമാകും.

കർണാടക ആർടിസിയുടെ അംബാരി ഉത്സവ് ക്ലാസിനേക്കാൾ കുറഞ്ഞ നിരക്കാണ് കെഎസ്ആർടിസിയുടെ ഗജരാജ സ്ലീപ്പർ ബസുകളിൽ എന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

X
Top