ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

കല്യാൺ ജ്വല്ലേഴ്‌സ് രണ്ടാം പാദ വരുമാനത്തിൽ 27 ശതമാനം വർധന

2027 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച വരുമാന വർധന നേടി കല്ല്യാൺ ജ്വല്ലേഴ്സ്. കമ്പനിയുടെ ‘സെയിം-സ്റ്റോർ’ വിൽപ്പന വളർച്ച രണ്ടാം പാദത്തിൽ 20 ശതമാനമായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 16 ശതമാനമായിരുന്നു. നിലവിലുള്ള ഷോറൂമുകളിൽ നിന്നുള്ള വിൽപ്പന രണ്ടാം പാദത്തിൽ 27 ശതമാനം വർധന നേടി.

കമ്പനിയുടെ ഡിജിറ്റൽ ബ്രാൻഡായ കാൻഡെരെയും മികച്ച വളർച്ച നേടി. 64 ശതമാനം വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. ‘സെയിം-സ്റ്റോർ’ വിൽപ്പന വളർച്ചയും വരുമാന വർധനയ്ക്ക് സഹായിച്ചതായി കല്യാൺ ജ്വല്ലേഴ്‌സ് പറയുന്നു. രാജ്യത്തുടനീളം വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണുകളിൽ വിൽപ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പുതിയ കളക്ഷനുകൾ, പ്രചാരണ പരിപാടികൾ, പുതിയ ഷോറൂമുകൾ എന്നിവ കമ്പനി പദ്ധതിയിടുന്നുണ്ട്.

അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാന വളർച്ചയിൽ ചെറിയ വ്യത്യാസം മാത്രം. രണ്ടാം പാദത്തിൽ വരുമാന വളർച്ച 18 ശതമാനമായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 17 ശതമാനമായിരുന്നു. മിഡിൽ ഈസ്റ്റിലും വരുമാന വളർച്ചയുണ്ട്.

സെയിം-സ്റ്റോർ വിൽപ്പന വളർച്ചയുടെ പിൻബലത്തിൽ, 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2027 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഏകദേശം 12 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനത്തിൽ അന്താരാഷ്ട്ര വിപണിയിൽ നിന്ന് 11 ശതമാനം വരുമാനം നേടി.

ശ്രദ്ധ നേടി ഡിജിറ്റൽ ബ്രാൻഡ്
കമ്പനിയുടെ ഡിജിറ്റൽ-ഫോക്കസ്ഡ് ബ്രാൻഡായ ‘കാൻഡെരെ’ രണ്ടാം പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ ഏകദേശം 64 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇത് 127 ശതമാനമായിരുന്നു.

രണ്ടാം പാദത്തിൽ, ഇന്ത്യയിൽ 12 കല്യാൺ ഷോറൂമുകളും ഒമ്പത് കാൻഡെരെ ഷോറൂമുകളും കമ്പനി തുറന്നു. യുകെയിൽ ഒരു ഷോറൂം ആരംഭിച്ചിട്ടുണ്ട്. ഈ പാദത്തിൽ, ഏകദേശം 86 കോടി രൂപ മൂല്യമുള്ളതും പ്രധാന ബിസിനസ്സ് പ്രവർത്തനങ്ങളുടെ ഭാഗമല്ലാത്തതുമായ (non-core) രണ്ട് റിയൽ എസ്റ്റേറ്റ് ആസ്തികളിൽ ഒന്നിന്റെ വിൽപ്പന കല്യാൺ പൂർത്തിയാക്കി.

X
Top