വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നേത്ര സംരക്ഷണ കാംപ് നടത്തി

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമവാസികൾക്ക് സൗജന്യ കാഴ്ച പരിശോധനയും കണ്ണടയും ഉറപ്പാക്കിയ നേത്ര സംരക്ഷണ കാംപിന് പുറമെ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവണ്മെന്റ് യു പി സ്കൂൾ, ഹോമിയോ ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ ജല ശുദ്ധീകരണ യൂണിറ്റുകളും സ്ഥാപിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിനു എം ഉദ്‌ഘാടനം ചെയ്തു. വിശദമായ കാഴ്ച പരിശോധനയ്ക്ക് ശേഷം തിമിരം സ്ഥിരീകരിച്ചവർക്ക് തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ സഹായത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ നൽകുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു. ചടങ്ങിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സിഎസ്ആർ വിഭാഗം സീനിയർ ഓഫീസർ റിബിൻ പോൾ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സാഗിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

X
Top