
കൊല്ലം: ജോയ് ആലുക്കാസ് ഡയമണ്ട് ജ്വല്ലറികള്‍ക്ക് മാത്രമായി ബ്രില്യന്‍സ് ഡയമണ്ട് ജ്വല്ലറി പ്രദർശനം തുടങ്ങി. ഡിസംബര്‍ 14 വരെ കൊല്ലം കോണ്‍വെന്റ് ജംഗ്ഷനിലുള്ള ജോയ് ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദര്‍ശനം നടക്കുക. വിവാഹ ആഭരണങ്ങള്‍ മുതല്‍ നിത്യോപയോഗ മോഡലുകള്‍ വരെ, പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേര്‍ന്ന അപൂര്‍വമായ ഡയമണ്ട് ശേഖരമാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.
ഓരോ ആളുകള്‍ക്കും അനുയോജ്യമായ തരത്തില്‍, നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങള്‍ സ്വന്തമാക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജോയ് ആലുക്കാസ് പറഞ്ഞു. ജ്വല്ലറി വ്യവസായ രംഗത്തെ ജോയ് ആലുക്കാസിന്റെ യാത്രയില്‍ കൊല്ലത്തിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ആഭരണങ്ങള്‍ നല്‍കുന്നതിന് എക്കാലവും പ്രതിബദ്ധത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






