റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

റെക്കോര്‍ഡ് നേട്ടവുമായി ജെഎംജെ ഫിന്‍ടെക്

ബെംഗളൂരു: കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം നടത്തുന്ന പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദമായ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 1.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 18.86 ലക്ഷം രൂപയേക്കാള്‍ 866 ശതമാനം ആണ് വളര്‍ച്ച. അതേ സമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നിന്ന് 294 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു.

ആദ്യ പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 78.47 ലക്ഷം രൂപയില്‍ നിന്ന് 3.69 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍നിന്ന് 20 ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിച്ചു.

കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നിന്ന് 7 ശതമാനം വളര്‍ച്ച കൈവരിച്ച് 26.87 കോടി രൂപ ആയി.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 77 ശതമാനത്തോളം നേട്ടം ജെ.എം.ജെ ഫിന്‍ടെക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം 10 ശതമാനത്തിലധികവും. 30.99 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണിത്.

ആദ്യ പാദത്തിലെ വളര്‍ച്ചയുടെയും സ്ഥാപനത്തിന്റെ വിപുലീകരണത്തിന്റെയും ഭാഗമായി 20 ശാഖകള്‍ കൂടി അടുത്ത പാദത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ആരംഭിക്കുമെന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയ ജോജു മടത്തുംപടി ജോണി അറിയിച്ചു.

X
Top