റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

5ജി സേവനം പൂനെയില്‍ ലഭ്യമാക്കി റിലയന്‍സ് ജിയോ

മുംബൈ: തങ്ങളുടെ 5ജി സേവനം പൂനെയില്‍ ലഭ്യമാക്കിയിരിക്കയാണ് റിലയന്‍സ് ജിയോ. നഗരത്തിന്റെ ഭൂരിഭാഗവും നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുക.

ജിയോ ട്രൂ 5 ജി അവതരിപ്പിച്ചതിന് ശേഷം, ധാരാളം ജിയോ ഉപയോക്താക്കള്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് എന്റോള്‍ ചെയ്തിട്ടുണ്ട്.

അതുവഴി ലോകത്തിലെവിടെയുമുള്ള ഏറ്റവും നൂതനമായ 5 ജി നെറ്റ്വര്‍ക്ക് സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ഉപഭോക്തൃ, സേവന ഫീഡ്ബാക്ക് ലഭ്യമാകുന്നതിനാലാണ് ഇത്, ജിയോ വക്താവ് പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ, ജിയോയുടെ ട്രൂ 5 ജി നെറ്റ് വര്‍ക്കിലെ ഡാറ്റാ 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ വേഗത കൂടിയതാണ്.

500 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ എവിടെയും ഡാറ്റ നല്‍കാന്‍ 5 ജി വഴി സാധിക്കും. നവംബര്‍ 23 തൊട്ടാണ് പൂനെ നിവാസികള്‍ക്ക് ജിയോ 5ജി ഉപയോഗിക്കാനാവുക.

1.5 ലക്ഷം കോടി രൂപ നല്‍കി 5 ജി ലേലത്തിലെ ഏറ്റവും വലിയ ബിഡ്ഡറാകാന്‍ റിലയന്‍സ് ജിയോയ്ക്ക് സാധിച്ചിരുന്നു.

X
Top