കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യഇത്തവണ കേന്ദ്ര ബജറ്റ് ഞായറാഴ്ചദാവോസിലെ ലോക സാമ്പത്തിക ഫോറ സമ്മേളനത്തിന് കേരളംകടമക്കുടിക്ക് ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതികേരളം അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു

മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമിട്ട് റിലയൻസ് ജിയോ; വിവിധ പ്ലാനുകളിൽ 12.5% മുതൽ 25% വരെ വർധന വരുത്തി

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്.

ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തിൽ വരിക. എയർടെലും വോഡഫോൺ–ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ).

പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോൺ ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിരക്ക് വർധയുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

X
Top