ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫോര്‍ട്ട്കൊച്ചിയില്‍ തുടക്കമായി

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനും എക്സ്പിരിമെന്റ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘എക്സ്പിരിമെന്റ ഇന്ത്യ സ്പെഷ്യൽ എഡിഷൻ: വൺ വേ ഓർ അനദർ’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കമായി. എറിക്ക ബാൽസം, ഷായ് ഹെരേദിയ എന്നിവർ ക്യൂറേറ്റ് ചെയ്യുന്ന ഈ ചലച്ചിത്രമേള ജനുവരി 10 വരെ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവലിയനിലാണ് നടക്കുന്നത്. വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീപക്ഷ ഡോക്യുമെന്ററികളും രാഷ്ട്രീയ പ്രാധാന്യമുള്ള പരീക്ഷണ സ്വഭാവമുള്ള സിനിമകളുമാണ് മേളയുടെ പ്രധാന ആകർഷണം. തിങ്കളാഴ്ച കൊറിയൻ സംവിധായിക ഹാൻ ഓക് ഹീയുടെ ‘അൺടൈറ്റിൽഡ് 77-എ’, ഓസ്‌ട്രേലിയൻ സംവിധായിക ട്രേസി മോഫറ്റിന്റെ ‘നൈസ് കളേർഡ് ഗേൾസ്’, പെറുവിൽ നിന്നുള്ള ഗ്രുപ്പോ ചാസ്കിയുടെ ‘മിസ് യൂണിവേഴ്സ് ഇൻ പെറു’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചൊവ്വാഴ്ച രണ്ട് യുഗാന്തർ ചിത്രങ്ങളും പ്രദർശിപ്പിച്ചു. രാജസ്ഥാനിലെ സ്ത്രീകളുടെ അതിജീവനവും വിശ്വാസങ്ങളും പ്രമേയമായ നിലിത വച്ചാനിയുടെ ‘ഐസ് ഓഫ് സ്റ്റോൺ’ പ്രദര്‍ശിപ്പിക്കും. കോഴിക്കോട്ടെ വഴിവാണിഭക്കാരായ സ്ത്രീകളുടെ അവകാശ പോരാട്ടം പ്രമേയമായ കുഞ്ഞില മസ്സിലാമണിയുടെ ‘അസംഘടിതർ’ വ്യാഴാഴ്‌ച പ്രദർശിപ്പിക്കും. വെള്ളിയാഴ്ച നളിനി മലാനി(ബാറ്റില്‍ഗ്രൗണ്ട്), സുസാന ബ്ലാസ്റ്റൈൻ മുനോസ്(സുസാന), സാറ ഗോമസ് (മി അപോര്‍ത്തെ) എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയുടെ അവസാന ദിവസമായ ശനിയാഴ്ച ലെബനൻ, പലസ്തീൻ എന്നിവിടങ്ങളിലെ സ്ത്രീകളുടെ പോരാട്ടങ്ങളും പ്രവാസ ജീവിതവും കത്തുകളിലൂടെ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

X
Top