വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

ശ്രീഹരി ജെ നായർ അബാക്കസ് ദേശീയ ചാമ്പ്യൻ

കൊച്ചി: സംഖ്യ ശാസ്ത്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പതിനെട്ടാമത് എസ്എംഎ അബാക്കസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ശ്രീഹരി ജെ നായർ ദേശീയ ചാമ്പ്യനായി. അഭിനവ് പി സുധീഷ്, രാഹുൽ എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എട്ടാം ലെവൽ എഴുത്ത് പരീക്ഷയിൽ താഴെ പറയുന്നവർ ജേതാക്കളായി.

ജൂനിയർ വിഭാഗം ചാമ്പ്യൻ-ലക്ഷ്മി ആർ ബാലിഗ (ചവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ, എറണാകുളം). ഫസ്റ്റ് റണ്ണർ അപ്പ്-മുഹമ്മദ് റൈഹാൻ (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). രണ്ടാം റണ്ണർ അപ്പ്- ഹൃദു ഷാം എ (പ്രസെൻ്റ് തോമസ് പബ്ലിക് സ്കൂൾ നരിക്കൽ,ചന്തവിള, കഴക്കൂട്ടം). സീനിയർ വിഭാഗംചാമ്പ്യൻ ശ്രീഹരി ജെ നായർ (ജ്യോതിനിവാസ് സീനിയർ സെക്കൻഡറി സ്കൂൾ യു സി കോളേജ്, ആലുവ), ഫസ്റ്റ് റണ്ണർ അപ്പ് അർഘ്യ വി സുനിൽ (വിശ്വ ഭാരതി പബ്ലിക് സ്കൂൾ നെയ്യാറ്റിൻകര ടിവിഎം), മൂന്നാം റണ്ണർ അപ്പ് അഭിനവ് എൻ എസ് (കേന്ദ്രീയ വിദ്യാലയം, പോർട്ട് ട്രസ്റ്റ്, എറണാകുളം).

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നടന്ന മേളയുടെ ഉദ്ഘാടനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഓൺലൈനായി നിർവഹിച്ചു. സിബിഎസ്ഇ അസോസിയേഷൻ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാൻ അധ്യക്ഷനായിരുന്നു. കുസാറ്റ് ഗണിത വിഭാഗം മുൻ പ്രൊഫസർ ഡോ. അമ്പാട്ട് വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിൻറെ വിധവാങ്ങളിൽ നിന്നുള്ള 3000-ൽ ഏറെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾക്ക് എസ് എം എ അബാക്കസ് ചെയർമാൻ സുരേഷ് ബാബു, മേഘന സുരേഷ് എന്നിവർ നേതൃത്വം നൽകി.

X
Top