ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കംപ്ബെൽ വിൽസണിനു പകരം എയർ ഇന്ത്യ പുതിയ സിഇഒയെ തിരയുന്നതായി റിപ്പോർട്ട്. 2027 ജൂൺ വരെയാണ് വിൽസണിന്റെ സേവനകാലാവധി. ബ്രിട്ടനിലെയും യുഎസിലെയും 2 പ്രമുഖ വിമാനക്കമ്പനികളുടെ സിഇഒമാരുമായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ ചർച്ച നടത്തിയതായാണ് വിവരം.

പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ വേഗക്കുറവും പുരോഗതിയില്ലായ്മയും ടാറ്റ ഗ്രൂപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് സൂചന. എയർ ഇന്ത്യയ്ക്കു പുറമേ എയർ ഇന്ത്യ എക്സ്പ്രസിന്റെ നേതൃനിരയിൽ 2027ൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. നിലവിലെ സിഇഒ ആലോക് സിങ്ങിന്റെ സേവനകാലാവധിയും അടുത്ത വർഷം അവസാനിക്കും.

2027നു ശേഷം തുടരാനാകില്ലെന്ന് കാംപ്ബെൽ വിൽസണും എയർ ഇന്ത്യ ബോർഡിനെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാനക്കമ്പനിയായ സ്കൂട്ട് എയർലൈൻസിന്റെ സിഇഒ സ്ഥാനത്തു നിന്നാണ് ന്യൂസീലൻഡ് പൗരനായ കാംപ്ബെൽ 2022 മേയിൽ എയർ ഇന്ത്യയുടെ തലപ്പത്തെത്തിയത്. ടാറ്റ സൺസ് എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള ആദ്യ എംഡിയും സിഇഒയുമാണ്.

X
Top