100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ദാവോസിലെ ലോക സാമ്പത്തിക ഫോറ സമ്മേളനത്തിന് കേരളം

തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇത്തവണ പങ്കെടുക്കാൻ കേരളം മുടക്കുക 10 കോടി രൂപ. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കാണ്.

സാമ്പത്തിക ഫോറത്തിൽ സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ് മാനേജരായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ(ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തിരഞ്ഞെടുത്തിരുന്നു.

ഇവർക്കു മുൻകൂറായി 3 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജിഎസ്ടി കൂടാതെ 6.8 കോടി രൂപ ചെലവാകുമെന്ന് ഫിക്കി സർക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു മുൻകൂറായി 3 കോടി നൽകുന്നത്. മന്ത്രിയും വ്യവസായ വകുപ്പിലെ ഉന്നതരും ഉൾപ്പെടുന്ന സംഘമാകും ദാവോസിനു പോവുക.

ഈ മാസം 19 മുതൽ 23 വരെയാണു സമ്മേളനം. കഴിഞ്ഞവർഷവും കേരളം പങ്കെടുത്തിരുന്നു.

X
Top