2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസും ഓസ്‌കാര്‍ ജേതാക്കളായ സിഖ്യ എന്റര്‍ടൈന്‍മെന്റും പങ്കാളിത്തത്തിലേക്ക്. ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിലെ സുപ്രധാന നാഴികക്കല്ലാണിത്. കോര്‍പ്പറേറ്റ് കരുത്തും സ്വതന്ത്ര സിനിമയുടെ സര്‍ഗ്ഗാത്മക മികവും കൈകോര്‍ക്കുന്നത് ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദിയില്‍ കൂടുതല്‍ ശക്തമായി പ്രതിഷ്ഠിക്കാന്‍ സഹായിക്കും.

അക്കാഡമി അവാര്‍ഡിനര്‍ഹമായ പീരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ്, ദ എലിഫന്റ് വിസ്പറേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് സിഖ്യ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഓഹരി പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ഒരു പുതിയ അധ്യായത്തിനാണ് ജിയോ സ്റ്റുഡിയോസ് തുടക്കമിടുന്നത്.

സിഖ്യയുടെ സര്‍ഗ്ഗാത്മകമായ അടിത്തറയെ ജിയോയുടെ വമ്പന്‍ വിതരണ ശൃംഖലയുമായി സമന്വയിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പങ്കാളിത്തം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കുമായി സിനിമകളും വെബ് സീരീസുകളും സംയുക്തമായി നിര്‍മ്മിക്കുകയാണ് പുതിയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സിഖ്യയുടെ തനിമയുള്ള കഥാപരിസരങ്ങളെ ജിയോ സ്റ്റുഡിയോസിന്റെ വിപുലമായ സാമ്പത്തിക-സാങ്കേതിക കരുത്തുമായി യോജിപ്പിച്ച് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ മികച്ച രീതിയില്‍ ലഭ്യമാക്കും.

അന്താരാഷ്ട്ര അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ സിഖ്യ, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ കൂടാതെ പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചുപറ്റിയ മസാന്‍, കാതല്‍, കില്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാക്കളാണ്.

വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്കും പേരുകേട്ട ജിയോ സ്റ്റുഡിയോസിന്റെ ശ്രദ്ധേയമായ പ്രോജക്റ്റുകളില്‍ ദുരന്തര്‍, സ്ത്രീ ഫ്രാഞ്ചൈസ്, ലാപതാ ലേഡീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

X
Top