അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

100 മില്യൺ പെയ്ഡ് സബ്സ്ക്രൈബേഴ്സിനെ നേടി ജിയോ ഹോട്സ്റ്റാർ

ജിയോ സിനിമ, ഡിസ്നി, ഹോട്സ്റ്റാർ എന്നിവ സംയോജിച്ച് അടുത്തിടെ രൂപം കൊണ്ട പ്ലാറ്റ്ഫോമാണ് ജിയോ ഹോട്സ്റ്റാർ.

ഇപ്പോഴിതാ 100 മില്യൺ പെയ്ഡ് സബ്സക്രൈബേഴ്സ് എന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോഴുള്ള വലിയ സ്ട്രീമിങ് സർവീസുകളിൽ ഒന്നാണ് ജിയോ ഹോട്സ്റ്റാർ.

ഇന്ത്യയിലെ തങ്ങളുടെ ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസിന് വില്പന നടത്തുകയാണ് ഡിസ്നി ചെയ്തത്. ഇത്തരത്തിലാണ് റിലയൻസ്, വാൾട് ഡിസ്നി കമ്പനി എന്നിവയുടെ ജോയിന്റ് വെഞ്ച്വർ പ്ലാറ്റ്ഫോം എന്ന നിലയിൽ ജിയോ ഹോട്സ്റ്റാർ ജന്മമെടുത്തത്.

റിലയൻസിന്റെ വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഡിസ്നിയുടെ സ്റ്റാർ ഇന്ത്യ എന്നിവയാണ് ഒരുമിച്ചത്. ഇത്തരത്തിൽ ഡിസ്നി + ഹോട്സ്റ്റാർ, ജിയോ സിനിമ എന്നിവ യോജിച്ച് ജിയോ ഹോട്സ്റ്റാറായി മാറുകയായിരുന്നു.

റിലയൻസ്, ഡിസ്നി പങ്കാളിത്ത ബിസിനസിന്റെ ചെയർ പേഴ്സൺ നിത അംബാനിയാണ്. ബ്രോഡ്കാസ്റ്റിങ് വിദഗ്ധനായ ഉദയ് ശങ്കറിനും കമ്പനിയിൽ പ്രധാന ചുമതലകളുണ്ട്.

നിലവിൽ ജിയോ ഹോട്സ്റ്റാർ 100 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയതിന്റെ ആഹ്ലാദം, സി.ഇ.ഒ കിരൺ മാണി പങ്കു വെച്ചു. ലോകോത്തര നിലവാരമുള്ള എന്റർടെയിൻമെന്റ് ഇന്ത്യയിൽ നൽകാൻ സാധിച്ചതിന്റെ പ്രതിഫലനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.

റീച്ചിന്റെ അടിസ്ഥാനത്തിൽ മറ്റ് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ നെറ്റ് ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയെ ജിയോ ഹോട്സ്റ്റാർ മറികടന്നതായി റിപ്പോർട്ടുകൾ പറയുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയേക്കാൾ സുദീർഘമായ ആകെ പ്രോഗ്രാം മണിക്കൂറുകളാണ് (Total Hours) ജിയോ ഹോട്സ്റ്റാറിലുള്ളത്. ഇതേ സമയം ചെറിയതും, ബിസിനസിൽ വെല്ലുവിളി നേരിടുന്നതുമായ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെക്കൂടി ഏറ്റെടുത്ത് ബിസിനസ് വികസനം നേടാനാണ് കമ്പനി ശ്രമിക്കുന്നുമുണ്ട്.

ഇന്ത്യയിൽ സ്പോർട്സ്, റിയാലിറ്റി ഷോ എന്നിവയ്ക്കെല്ലാം വലിയ വ്യൂവർഷിപ്പാണ് ലഭിക്കുന്നത്. നിലവിൽ ഐ.പി.എൽ സ്ട്രീമിങ് നടത്തുന്നതിലൂടെ തന്നെ ജിയോ ഹോട്സ്റ്റാറിന് കോടിക്കണക്കിന് കാഴ്ച്ചക്കാരെ ലഭിക്കുന്നു.

അതേ സമയം യോജിച്ച മാർക്കറ്റിങ് നടത്താതെ കൂടുതൽ കണ്ടന്റ് കൂട്ടിച്ചേർക്കുക എന്ന രീതി പ്ലാറ്റ്ഫോമിന്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

കണ്ടന്റ് സൃഷ്ടിയിൽ കൂടുതൽ തന്ത്രപരമായ സമീപനംം സ്വീകരിക്കേണ്ടത് മത്സരാധിഷ്ഠിത വിപണിയിൽ മുന്നേറുന്നതിന് ആവശ്യമാണെന്നും വിലയിരുത്തലുകളുണ്ട്.

X
Top