ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഇന്‍ഷൂറന്‍സ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ന്യൂഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) ഇന്‍ഷുറന്‍സ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നു. 2024 മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.  ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉടന്‍ തന്നെ ഐആര്‍ഡിഎഐയില്‍ അപേക്ഷിക്കുമെന്ന്  ടൈംസ് നൗവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്തിമ അംഗീകാരത്തിന്  6-8 മാസമെടുക്കുമെന്ന് ട്വീറ്റ് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസുകളിലേക്കാണ് പ്രവേശിക്കുക. ഇതിനായി 1,000 കോടി രൂപ വീതം മൂലധന അടിത്തറയാണ് ലക്ഷ്യമിടുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും ഈയിടെ വിഭജിക്കപ്പെട്ട സ്ഥാപനമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. നേരത്തെ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റായാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

കമ്പനി ഈയിടെ ബ്ലാക്ക് റോക്കുമായി സംയുക്ത സംരഭം രൂപീകരിച്ചിരുന്നു. അസറ്റ് മാനേജ്‌മെന്റ് ബിസിനസില്‍ പ്രവേശിക്കുന്നതിനായാണ് ഇത്.

X
Top