ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

വിദേശ നിയന്ത്രണം: വന്‍ തോതില്‍ നികുതി അടയ്ക്കാന്‍ ജെയ്ന്‍സ്ട്രീറ്റ് ബാധ്യസ്ഥരായേക്കും

മുംബൈ: ഓഹരി വ്യാപാരത്തില്‍ കൃത്രിമം നടത്തിയതിന് സെബി (സെക്യൂരീറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി നേരിട്ട ജെയ്ന്‍സ്ട്രീറ്റിന് പുതിയ നിയമ കുരുക്ക്. സ്ഥാപനം പ്ലേസ് ഓഫ് എഫക്റ്റീവ് മാനേജ്മെന്റ് (POEM) നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് ആദായനികുതി (ഐ-ടി) വകുപ്പ് പരിശോധിച്ചുവരികയാണ്.

നിയമപ്രകാരം, ആഭ്യന്തര, വിദേശ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് രണ്ട് നികുതി ചട്ടക്കൂടുകളാണ്. ആഭ്യന്തര കമ്പനികളുടെ കോര്‍പറേറ്റ് നികുതി ബാധ്യത 25.17 ശതമാനത്തിലൊതുങ്ങുമ്പോള്‍ വിദേശ കമ്പനി, വിദേശ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനി (എഫ്ഒസിസിഎസ്) എന്നിവയ്ക്ക് 35 ശതമാനം നികുതി അടയ്‌ക്കേണ്ടതായി വരും.

ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് നികുതി ഭാരം കൃത്രിമമായി കുറയ്ക്കുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിയമം നിലവില്‍ വന്നത്.

കമ്പനി ആത്യന്തികമായി നിയന്ത്രിക്കപ്പെടുന്നത് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണെന്ന് സെബി കണ്ടെത്തിയിരുന്നു. ഇത് നികുതി വകുപ്പിന് ബോധ്യപ്പെടുന്ന പക്ഷം നികുതിയും പിഴയും പലിശ സഹിതം അടയ്ക്കാന്‍ ജെയ്ന്‍ സ്ട്രീറ്റ് ബാധ്യസ്ഥരാകും.

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ജെയ്ന്‍സ്ട്രീറ്റ്, നുവാമ എന്നിവയുടെ ഇടങ്ങളില്‍ ഇതിനോടകം സര്‍വേ നടത്തി. രേഖകള്‍ കണ്ടുകെട്ടി. ജെയ്ന്‍സ്ട്രീറ്റ് സിംഗപ്പൂരിന്റെ കസ്റ്റോഡിയനായി പ്രവര്‍ത്തിക്കുന്നതിനാലാണ് നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് നടപടി നേരിടേണ്ടി വന്നത്.

X
Top